മുത്തങ്ങ റേഞ്ചിലെ വന്യജീവി വാരാഘോഷം സമാപിച്ചു
മുത്തങ്ങ: വയനാട് വന്യജീവി സങ്കേതം മുത്തങ്ങ റേഞ്ചിലെ വന്യജീവി വാരാഘോഷം സമാപിച്ചു. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ. ജെ. ഷാജി സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട് വരെ വിവിധ സ്ഥലങ്ങളില്‍ കുട്ടികള്‍ക്കുള്ള ചിത്രരചന, ഹൈവേ പ്ലാസ്റ്റിക് ശുചീകരണം, പരിസ്ഥിതി ബോധവത്കരണ ക്ലാസുകള്‍, അധിനിവേശ സസ്യങ്ങളുടെ നിര്‍മാര്‍ജനം തുടങ്ങിയ പരിപാടികള്‍ നടന്നു.എക്സൈസ് വകുപ്പ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍, മുത്തങ്ങ പുത്തരി ക്ലബ്ബ്, മുത്തങ്ങ ഇ.ഡി.സി എന്നിവയുടെ ആഭിമുഖ്യത്തില്‍ മുത്തങ്ങ, പൊന്‍കുഴി നിവാസികള്‍ക്കുവേണ്ടി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു.
മുത്തങ്ങ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സഞ്ജയ് കുമാര്‍ അധ്യക്ഷനായ പരിപാടിയില്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. കെ സുന്ദരന്‍, വിമുക്തി മിഷന്‍ വയനാട് ജില്ലാ കോഡിനേറ്റര്‍ എന്‍.സി. സജിത്ത്കുമാര്‍ അച്ചൂരാനം,താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.എന്‍ ഷാജി, ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് നളരാജന്‍, നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്ത് അംഗം ഗോപിനാഥ്, , മുത്തങ്ങ പുത്തരി ക്ലബ്ബ് സെക്രട്ടറി എ. സി ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply