August 20, 2026

ബിസിനസുകളുടെ വായ്പകള്‍ എഴുതി തള്ളുന്ന കേന്ദ്ര സര്‍ക്കാര്‍, ദുരിതബാധിതരുടെ ചെറിയ തുക എഴുതി തള്ളണമെന്ന ആവശ്യം നിരസിക്കുന്നു :പ്രിയങ്ക ഗാന്ധി എം.പി

0
site-psd-188
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വലിയ ബിസിനസുകളുടെ വായ്പകള്‍ മടിയില്ലാതെ എഴുതി തള്ളുന്ന കേന്ദ്ര സര്‍ക്കാര്‍, ദുരിതബാധിതരുടെ ചെറിയ തുക എഴുതി തള്ളണമെന്ന ആവശ്യം നിരസിക്കുന്നത് ഞെട്ടിക്കുന്ന നടപടിയെന്ന് പ്രിയങ്ക ഗാന്ധി എം.പി. വയനാട്ടിലെ ചൂരല്‍മല മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ്പകള്‍ എഴുതി തള്ളാന്‍ കഴിയില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈകോടതിയില്‍ അറിയിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു അവര്‍. അവരുടെ തെറ്റൊന്നുമില്ലാതെ ഒട്ടേറെ വേദന സഹിച്ച ജനങ്ങളുടെ ജീവിതങ്ങളാണ് താരതമ്യം ചെയ്താല്‍ വരെ ചെറിയ തുകയുടെ ഈ വായ്പകള്‍. ജനങ്ങള്‍ക്ക് ആവശ്യമായ സമയത്ത് കേന്ദ്ര സര്‍ക്കാര്‍ അവരെ പരാജയപ്പെടുത്തിയിരിക്കുന്നുവെന്ന കോടതിയുടെ നിരീക്ഷണത്തോട് പൂര്‍ണ്ണമായും യോജിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി എം.പി. പറഞ്ഞു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *