August 20, 2026

വയനാട് ഉരുള്‍ദുരന്തം: കേന്ദ്ര സര്‍ക്കാര്‍ പൗരന്‍മാരോടുള്ള ഉത്തവാദിത്വം മറക്കുന്നു എസ്.ഡി.പി.ഐ

0
site-psd-198
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ :വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍, സംസ്ഥാന സര്‍ക്കാരിന് കേന്ദ്രത്തിന്റെ ഔദാര്യം ആവശ്യമില്ലെന്ന ഹൈക്കോടതിവിമര്‍ശനം കേന്ദ്ര ഭരണകൂടം പൗരന്‍മാരോട് കാണിക്കുന്ന നീതികേടിന്റെ നേര്‍ക്കാഴ്ചയാണെന്നും കണ്ണീരിനുമുകളില്‍ രാഷ്ട്രീയം കളിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു.ഹൈക്കോടതിയുടെ പരാമര്‍ശം ഒരു താക്കീതായി കണ്ട് ത്വരിതനടപടികള്‍ സ്വീകരിക്കണമെന്നും പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തില്‍ വിദഗ്ധ സമിതിയെ നിയോഗിച്ച് പഠനം നടത്തി പരിസ്ഥിതി സൗഹൃദപരമായ ശാശ്വത പരിഹാരങ്ങള്‍ കണ്ടെത്തണമെന്നും ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

വയനാട് ഉരുള്‍പൊട്ടലില്‍ സര്‍വവും നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹമായ ദുരിതാശ്വാസ സഹായം നിഷേധിക്കുന്നതിലൂടെ ഭരണകൂടം പൗരന്മാരോടുള്ള അടിസ്ഥാനപരമായ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുകയാണ്. കടമയും കര്‍ത്തവ്യവും മറക്കുന്ന ഭരണകര്‍ത്താക്കള്‍ക്കെതിരെ കക്ഷിഭേദമന്യേ പൊതുസമൂഹം സമര രംഗത്തിറങ്ങണം. ദുരന്തസമയത്ത് പ്രഖ്യാപിച്ച പതിവ് സഹായ വാഗ്ദാനങ്ങള്‍ക്കപ്പുറം, പ്രളയ-ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങള്‍ക്കുള്ള ഫണ്ട് വിതരണത്തിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും കടുത്ത വിവേചനമാണ് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നത്. രാജ്യത്തെ ഉത്തരേന്ത്യയും ദക്ഷിണേന്ത്യയുമായി തരം തിരിച്ചുള്ള സമീപനമാണ് കേന്ദ്ര ഭരണകൂടം പുലര്‍ത്തുന്നത്. രാഷ്ട്രീയ നേട്ടത്തിന് ദൂരന്തങ്ങളും ദുരിതങ്ങളും മാനദണ്ഡമാക്കരുത്. ഉദ്യോഗസ്ഥരുടെ പിടിവാശിയും മെല്ലെപ്പോക്ക് നയവും ഇരകള്‍ക്ക് നീതി ലഭിക്കുന്നതിന് തടസ്സമാവുന്നുണ്ട്. കേന്ദ്ര താല്‍പ്പര്യത്തിനോട് സമരസപ്പെട്ടു നില്‍ക്കുന്ന ഉദ്യോഗസ്ഥരെ ദുരന്തവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തണം. ദുരന്തബാധിതരുടെ മുഴുവന്‍ കടങ്ങളും എഴുതിത്തള്ളുകയും
മുണ്ടകൈ-ചൂരല്‍മല ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയും ചെയ്യണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *