ബിജെപി കളക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു
കല്‍പ്പറ്റ: ശബരിമല സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് അഴിമതിക്കെതിരെ ബിജെപി ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന അന്വേഷണ ഏജന്‍സി അന്വേഷിച്ചാല്‍ ഈ കൊള്ള പുറത്തുവരില്ലെന്നും അതിനാല്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍ സംസ്ഥാന സമിതി അംഗങ്ങളായ എന്‍ ഹരിദാസ്,പി ജി ആനന്ദകുമാര്‍, ശാന്തകുമാരി ടീച്ചര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം ജി സുകുമാരന്‍. ടി എം സുബീഷ് വി ല്‍ഫ്രഡ് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് അ ഖില്‍ പ്രേം തുടങ്ങിയവര്‍ സംസാരിച്ചു.
ശബരിമല ഭക്തരുടെ മനസ്സിലേറ്റ മുറിവിന് സര്‍ക്കാര്‍ ഉത്തരം പറയേണ്ടി വരുമെന്നും അന്നുണ്ടായിരുന്ന പത്മകുമാര്‍ എന്ന പ്രസിഡന്റിനെ ഒതുക്കാന്‍ വേണ്ടി മുഖ്യമന്ത്രി കെട്ടിയിറക്കിയ എന്‍. വാസുവാണ് ഈ അഴിമതിക്ക് തുടക്കം കുറിച്ചതെന്നും അതുകൊണ്ടുതന്നെ ഇതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു ശബരിമലയില്‍ നടന്നത് സര്‍ക്കാറിന്റെ മൗനാനുവാദ തോടെയുള്ള ആസൂത്രിത കൊള്ളയാണെന്നും അതുകൊണ്ടുതന്നെ സര്‍ക്കാറിന് ഇതില്‍ നിന്നും ഒഴിയാന്‍ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.പുനത്തില്‍ രാജന്‍ കണ്ണന്‍ കണിയാരം കൂവണ വിജയന്‍ ആരോടാ രാമചന്ദ്രന്‍ അംബികാ കേളു തുടങ്ങി ജില്ലാ മണ്ഡലം ഭാരവാഹികള്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.





Leave a Reply