May 5, 2026

സി.പി.എമ്മും സഖാക്കളും നിക്ഷേപകരോടും അയ്യപ്പ ഭക്തരോടും മാപ്പു പറഞ്ഞു രാജി വെച്ച് ഒഴിയണം ടി.ജെ. ഐസക്

0
site-psd-223
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി:ബ്രമ്മഗിരിയില്‍ കോടി കണക്കിന് രൂപ നിക്ഷേപിച്ച പാവപ്പെട്ട നിക്ഷേപകരെ വഞ്ചിച്ച സി.പി.എമ്മും സഖാക്കളും സാധാരണക്കാരായ നിക്ഷേപകരോടും അയ്യപ്പ ഭക്തരോടും മാപ്പു പറഞ്ഞു രാജി വെച്ച് ഒഴിയണമെന്ന് വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്ത് ഡി.സി.സി. പ്രസിഡണ്ട് ടി.ജെ. ഐസക് സംസാരിച്ചു.വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പോള്‍സണ്‍ കൂവക്കല്‍ അധ്യക്ഷനായി. ശബരിമല ശ്രീശാസ്താവിന് കാണിക്കയായി കിട്ടിയ കോടികണക്കിന് രൂപയുടെ സ്വര്‍ണവും ബിരിയാണി ചെമ്പില്‍ കടത്തിയ സ്വര്‍ണ്ണവും ഖുറാനില്‍ കടത്തിയ സ്വര്‍ണ്ണവുമൊക്കെ കളവ് നടത്തിയ കൊള്ളക്കാരെ സഹായിക്കുന്ന പിണറായിയുടെ ഭരണം അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സ്വര്‍ണ്ണം എന്ന് കേട്ടാല്‍ ഇന്നത്തെ ഭരണകൂടത്തിന് ഹാല്‍ ഇളകുകയാണെന്നും സ്വര്‍ണത്തിന് വേണ്ടി ഇന്നത്തെ ഭരണകൂടം ഏതറ്റം വരെ പോകുമെന്നും യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് മുന്‍ എം.എല്‍.എ. യും എ. ഐ. സി.സി. മെമ്പറുമായ എന്‍.ഡി. അപ്പച്ചന്‍ പ്രസ്താവിച്ചു. പി.പി. ആലി, ഒവി അപ്പച്ചന്‍ , എംജി ബിജു, പി.കെ. അബ്ദുറഹിമാന്‍, നിസ്സി അഹമ്മദ്, എം.വി. ജോണ്‍, സണ്ണി മുത്തങ്ങ പറമ്പില്‍ , ജോണി നന്നാട്ട്, നാസര്‍ ഓണിമേല്‍, ഒ. ജെ മാത്യു , എം. എം ജോസ് , കെ. ജെ ജോണ്‍ , ശിഹാബ് മലായി, വി.ഡി. രാജു, ജിന്‍സി സണ്ണി, ഇബ്രാഹിം വാഴയില്‍, കേശവന്‍ നായാടി പുഴയില്‍, എബ്രഹാം മാസ്റ്റര്‍, മാത്യു വട്ടുകുളം എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *