യൂത്ത് കോണ്‍ഗ്രസ് മുട്ടില്‍ ടൗണില്‍ പ്രധിഷേധ പ്രകടനം നടത്തി
മുട്ടില്‍:ഷാഫി പറമ്പില്‍ എം പിയെ ക്രൂരമായി മര്‍ദിച്ച പോലീസിന്റെ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് മുട്ടില്‍ മണ്ഡലം കമ്മിറ്റി മുട്ടില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് വിനായക് അധ്യക്ഷനായി.കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് ഷിജു ഗോപാല്‍ ഉദ്ഘാടനം ചെയ്തു. മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി ഷൈജു മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളായ ആഷിക് മാണ്ടാട്, അരുണ്‍ ലാല്‍, റൗഫ് കാക്കവയല്‍, ദില്‍ഷാദ് മടക്കി, റിന്‍ശാദ് മടക്കി, അഖില്‍ കുന്നുമ്മല്‍, അസാന്‍, അനിരുദ്ധ്, അനൂപ്, ജിയാസ് കാക്കവയല്‍ എന്നിവര്‍ സംസാരിച്ചു.





Leave a Reply