കൃഷിയിടങ്ങളില്‍ മിക്ക കൃഷികള്‍ക്കും മഞ്ഞളിപ്പും ഓല കരിച്ചിലും വ്യാപകം
കല്‍പ്പറ്റ :ജില്ലയിലെ കൃഷിയിടങ്ങളില്‍ മിക്ക കൃഷികള്‍ക്കും മഞ്ഞളിപ്പും ഓല കരിച്ചിലും വ്യാപിക്കുന്നത് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. നെല്ലിന് ഭീഷണിയായി ഓല കരിച്ചിലും മഞ്ഞളിപ്പും വ്യാപകമാകുന്നതിന് പുറമേയാണ് കമുക്, കുരുമുളക്, കാപ്പി, തെങ്ങ് ഇഞ്ചി അടക്കമുള്ള കൃഷികള്‍ക്കും മഞ്ഞളിപ്പും ഇല കരിച്ചിലും ബാധിച്ച് കൃഷി തന്നെ നശിക്കുന്ന അവസ്ഥ. കാലവര്‍ഷം കഴിഞ്ഞു വെയില്‍ തെളിഞ്ഞതോടെ കുരുമുളകുകൃഷിയെ ബാധിക്കുന്ന മഞ്ഞളിപ്പ് രോഗം ഒരു ചെടിയില്‍ നിന്നു മറ്റൊന്നിലേക്ക് അതിവേഗം പടരുന്നതിനൊപ്പം തന്നെ കമുകിനും മഞ്ഞളിപ്പും ഓല കരിച്ചില്‍ രോഗവും പടരുകയാണ്.കൃഷികളെ ബാധിക്കുന്ന രോഗങ്ങളെ പൂര്‍ണമായും നിയന്ത്രിക്കുന്നതിനുള്ള മരുന്നുകള്‍ കണ്ടുപിടിച്ചില്ലെങ്കില്‍ ഭാവിയില്‍ കൃഷിയോട് വിടപറയേണ്ടി വരുമെന്ന് കര്‍ഷകര്‍.
വൈറസ് രോഗകാരിയായ വൈറല്‍ യെല്ലോയിങ് എന്ന മഞ്ഞളിപ്പുരോഗമാണ് മുന്‍പ് ഏറെയും കമുകിനു ബാധിച്ചത്. ഇപ്പോള്‍ കുമിള്‍ രോഗകാരിയായ ഓലകരിച്ചില്‍ രോഗം മൂലമാണ് കമുകു കൃഷി ഇല്ലാതാകുന്നത്. ചൂടുവെള്ളം ഒഴിച്ചതു പോലുള്ള ഓലകരിച്ചില്‍ രോഗത്തെ തുടര്‍ന്ന് കൃഷിയിടത്തിലെ കായ്ഫലമുള്ളതും അല്ലാത്തതുമായ കമുകുകള്‍ പട്ട ഒടിഞ്ഞും ഉണങ്ങിയും നശിക്കുകയാണ്.വിവിധ രോഗങ്ങള്‍ മൂലം കഴിഞ്ഞ 10 വര്‍ഷത്തിനിടെ ജില്ലയില്‍ നശിച്ച കമുകിന്‍ തോട്ടങ്ങള്‍ ഒട്ടേറെയാണ് 13000 ഹെക്ടര്‍ കമുകിന്‍ തോട്ടങ്ങളില്‍ 90 ശതമാനത്തെയും രോഗബാധ അലട്ടുന്നുണ്ടെന്ന് കൃഷി വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. വൈറസ്, കുമിള്‍ വഴിയാണ് രോഗബാധയെന്നതിനാല്‍ ഫലപ്രദമായ പ്രതിവിധിയില്ല.പുതുതായി പ്ലാന്റ് ചെയ്ത തോട്ടങ്ങളിലും പുനരുദ്ധാരണം നടത്തി രണ്ടും മൂന്നും വര്‍ഷമായ കൃഷിയിടങ്ങളിലും പ്രായമായ കമുകും കുരുമുളകുചെടിയും മഞ്ഞളിപ്പ് രോഗത്തിന്റെ പിടിയിലാണ്.കുരുമുളകു ചെടിയുടെ ഇല മഞ്ഞ നിറത്തിലാകുന്നതോടെയാണ് മഞ്ഞളിപ്പ് രോഗം എന്ന സാവധാന വാട്ടത്തിന്റെ ആരംഭം. പിന്നീട് ഇലകളും തിരികളും കൊഴിയുകയും കണ്ണിത്തല മുറിഞ്ഞ് ഉണങ്ങിനശിക്കുകയും ചെയ്യും. പനമരം, പൂതാടി പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിലാണ് കുരുമുളക് അടക്കമുള്ള കൃഷികള്‍ക്ക് മഞ്ഞളിപ്പ് രോഗം കൂടുതലായി കാണുന്നത്.രോഗബാധയ്ക്കു പുറമേ വിളയുടെ വിലയിടിവും കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്നു.





Leave a Reply