May 1, 2026

ചെതലയം കുടുംബാരോഗ്യ കേന്ദ്രം ഒ പി പ്രവര്‍ത്തനം ഇനിമുതല്‍ വൈകുന്നേരം 6 മണി വരെ

0
site-psd-308
By ന്യൂസ് വയനാട് ബ്യൂറോ

ചെതലയം കുടുംബാരോഗ്യ കേന്ദ്രം ഒ പി പ്രവര്‍ത്തനം ഇനിമുതല്‍ വൈകുന്നേരം 6 മണി വരെ.പരിശോധന സമയം പുനക്രമീകരിച്ചു.കേരള സര്‍ക്കാരിന്റെ ആര്‍ദ്രം മിഷന്റെ ഭാഗമായി കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തെ ജനസൗഹൃദവും കാര്യക്ഷമവും ഗുണനിലവാരമുള്ളതുമായ ഒരു സേവന ശൃംഖലയാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഈ ക്രമീകരണങ്ങള്‍.പരിശോധന സമയം പുനക്രമീകരിച്ചതിന്റെ ഉദ്ഘാടനം ബത്തേരി നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാമില ജുനൈസ് വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ പി കെ.ബിന്ദുവിന് ഒ. പി ടിക്കറ്റ് നല്‍കി നിര്‍വഹിച്ചു.

പ്രസ്തുത യോഗത്തില്‍ രണ്ടാം ഡിവിഷന്‍ കൗണ്‍സിലര്‍ എ ആര്‍ ജയകൃഷ്ണന്‍ അധ്യക്ഷനായി.ഡോ.ബിജു അശോകന്‍
ഡോ. സാം തോമസ്,ആശ അലക്‌സ്, സുജിത്ത്,നിഷ പി ആര്‍,ബിജിത ,
ജോയ് പി ഒ. എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *