കര്‍ഷകരോട് നീതി പുലര്‍ത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കഴിഞ്ഞില്ല: സുഹ്റ മമ്പാട്
കല്‍പ്പറ്റ:കര്‍ഷകരോട് നീതിപുലര്‍ത്തുന്ന കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പൂര്‍ണ്ണ പരാജയമാണെന്ന് വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട് പ്രസ്താവിച്ചു. രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ മുഖ്യ പങ്കാണ് കാര്‍ഷിക മേഖല വഹിക്കുന്നത്. കാര്‍ഷിക രംഗം പുരോഗതി പ്രാപിക്കുകയും കര്‍ഷകര്‍ പൂര്‍ണ്ണ സംതൃപ്തിയോടെ ജീവിക്കുകയും ചെയ്താലേ രാജ്യത്തിന്റെ വികസനം പൂര്‍ണമാവൂവെന്ന് അവര്‍ പറഞ്ഞു. കര്‍ഷകരോട് സൗഹൃദ സമീപനം സ്വീകരിക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാവണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കലക്റ്ററേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
എസ്.കെ.എസ് ജില്ലാ പ്രസിഡന്റ് വി. അസൈനാര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി. കെ.അബ്ദുല്‍ അസീസ് സ്വാഗതം പറഞ്ഞു. ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ, കല്‍പ്പറ്റ മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി സലീം മേമന, തോട്ടവിള ഫെഡറേഷന് സംസ്ഥാ കണ്‍വീനര്‍ അഡ്വ. എന്‍. ഖാലിദ് രാജ, എസ്.ടി.യു ജില്ലാ പ്രസിഡന്റ് ഇസ്മായില്‍ പരിയാരം, വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.സി.മൈമൂന, എസ്.കെ.എസ് വനിതാ വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സൗജത്ത് ഉസ്മാന്, വനിതാ വിംഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കുഞ്ഞയിഷ, സെക്രട്ടറി റുഖിയ പിണങ്ങോട്, എസ്.കെ.എസ്. ജില്ലാ ട്രഷറര്‍ ഹംസ ഹാജി കല്ലിടുമ്പന്‍ പ്രസംഗിച്ചു. കര്‍ഷകരോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും കര്‍ഷകര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് എസ്.കെ.എം.ജെ പള്ളി പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചിന് ലത്തീഫ് അമ്പലവയല്‍, സി.മുഹമ്മദ്, കെ.ടി.കുഞ്ഞബ്ദുല്ല, ബഷീര്‍ നായ്ക്കട്ടി, അലവി വടക്കേതില്‍, സി. മമ്മു ഹാജി, തന്നാണി അബുബക്കര്‍ ഹാജി, അസീസ് കരേക്കാടന്‍, പി.കുഞ്ഞുട്ടി, സലീം കേളോത്ത്, ഉസ്മാന് പള്ളിയാല്‍, ഖാലിദ് വേങ്ങൂര്‍, ഷംസുദ്ദീന് ബിതര്‍ക്കാട്, പി.കെ. മൊയ്തീന് കുട്ടി, ഉസ്മാന് മേമന നേതൃത്വം നല്കി.ഉരുള്‍ ദുരന്ത ബാധിതരുടെ മുഴുവന്‍ വായ്പകളും എഴുതി തള്ളുക,നെല്ല് സംഭരണത്തിന് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന പുതിയ വ്യവസ്ഥ പിന്‍വലിക്കുക, നെല്ല് സംഭരിക്കുമ്പോള്‍ തന്നെ സപ്ലൈക്കോ നെല്ല് വില പൂര്‍ണമായും കര്ഷകന് നല്‍കുക, നെല്ലിന്റെ സംഭരണവില കിലോക്ക് 40 രൂപയാക്കുക, സംസ്ഥാനം പ്രോല്‍സാഹന വില വെട്ടിക്കുറക്കാതിരിക്കുക, കര്‍ഷകക്ഷേമ ബോര്‍ഡ് പ്രവര്‍ത്തനം കാര്യക്ഷമമാക്കുക,2019 മുതലുള്ള മഴക്കെടുതിയുടെ നഷ്ടപരിഹാരം കര്‍ഷകര്‍ക്ക് നല്‍കുക, പ്രീമിയം അടച്ച മുഴുവന്‍ കര്‍ഷകര്‍ക്കും വിള ഇന്‍ഷുറന്‍സ് ആനുകൂല്യം വിതരണം ചെയ്യുക, വന്യമൃഗ ശല്യത്തില്‍ നിന്ന് കര്‍ഷകര്‍ക്കും കൃഷിഭൂമിക്കും പൂര്‍ണ്ണ സംരക്ഷണം നല്‍കുക,സഹകരണ മേഖലയില്കാര്ഷിക വായ്പകളുടെ പലിശ സബ്സിഡി പുന:സ്ഥാപിക്കുക,കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ പ്രവര്‍ത്തനം കാര്യക്ഷമാക്കുകയും കമ്മീഷന് അവാര്‍ഡ് പ്രഖ്യാപിച്ച കര്‍ഷകരുടെ പ്രമാണങ്ങള്‍ ബേങ്കുകള്‍ തിരിച്ചു നല്‍കുകയും ചെയ്യുക, ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റി കബളിപ്പിച്ച നിക്ഷേപകര്‍ക്ക് നിക്ഷേപതുക ലഭ്യമാക്കുക, ബ്രഹ്മഗിരി തകര്‍ത്ത ഭരണ സമിതിക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുക, രാജ്യാന്തര കരാറുകള്‍ കാര്‍ഷിക മേഖലക്കുണ്ടാക്കിയതകര്ച്ചക്ക് പരിഹാരം കാണുക, കര്‍ഷകരുടെ വാര്‍ഷിക വരുമാനം ഉയര്‍ത്തുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നടപ്പാക്കുക, രാസവള ക്ഷാമം പരിഹരിക്കുകയും വിലകുറക്കുകയും ചെയ്യുക,പി.എം. കിസാന്‍ സമ്മാന്‍ പദ്ധതി തുക 6000 രൂപയില്‍ നിന്ന് 12000 രൂപയായി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്





Leave a Reply