May 5, 2026

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0
ariyipp
By ന്യൂസ് വയനാട് ബ്യൂറോ

പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ ലേലം ചെയ്യുന്നു

ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ പരിസരങ്ങളിൽ സൂക്ഷിച്ചിട്ടുള്ളതും അവകാശികളില്ലാത്തതുമായ 31 വാഹനങ്ങൾ ലേലം ചെയ്യുന്നു. പനമരം, വെള്ളമുണ്ട, മേപ്പാടി, സുൽത്താൻ ബത്തേരി, അമ്പലവയൽ, കേണിച്ചിറ സ്റ്റേഷനുകളിലുള്ള ടിപ്പര്‍, മിനിലോറി, പിക്കപ്പ്, മോട്ടോര്‍ സൈക്കിളുകൾ, സ്കൂട്ടറുകൾ, ഗുഡ്സ് വാഹനം എന്നിവയാണ് ലേലം ചെയ്യുന്നത്. പൊതുമേഖലാ സ്ഥാപനമായ എം.എസ്.ടി.സിയുടെ വെബ്സൈറ്റായ www.mstcecommerce.com മുഖേന ഒക്ടോബര്‍ 18ന് രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ ഓൺലൈനായി ലേലത്തിൽ പങ്കെടുക്കാം. ലേലത്തിന് മുമ്പുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ അതത് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാരുടെ അനുമതിയോടെ ആവശ്യമെങ്കിൽ വാഹനം പരിശോധിക്കാം.

സൗജന്യ വെബിനാര്‍

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാര്‍ക്കും മാതൃഭൂമി മീഡിയ സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ വെബിനാര്‍ ബുധനാഴ്ച (ഒക്ടോബര്‍ 15) വൈകുന്നേരം 7 മുതൽ 9 വരെ നടക്കും. മാതൃഭൂമി മീഡിയ സ്കൂൾ ഡീൻ ഷാജൻ കുമാര്‍ ക്ലാസ് നയിക്കും. രജിസ്ട്രേഷന് – 9495999669, 7306159442

ടെണ്ടര്‍ ക്ഷണിച്ചു

പട്ടികജാതി യുവജന ഗ്രൂപ്പുകൾക്ക് വാദ്യോപകരണങ്ങൾ വാങ്ങി നൽകുന്നതിനുള്ള ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം വാദ്യോപകരണങ്ങൾ വിതരണം ചെയ്യാൻ തയ്യാറുള്ളവരിൽ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ചെണ്ട, ഇലത്താളം, ദുമ്പട്ട്, ജോട്മറ, ജമ്പ, തകിൽ, മരം, റിഥം ബോര്‍ഡ്, വടിചിലമ്പ്, കൊമ്പ്, കുഴൽ, ചെണ്ടക്കോൽ, തമ്പോലം ട്യൂണര്‍, പറച്ചെണ്ട, തുടി, ചിലമ്പ്, ഇടങ്ങാൾ മേളചെണ്ട എന്നിവയാണ് ആവശ്യം. ടെണ്ടറുകൾ ഒക്ടോബര്‍ 24നകം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമര്‍പ്പിക്കണം. ഫോൺ – 0493 203824

ക്വട്ടേഷൻ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് ഒക്ടോബര്‍ 25ന് മാനന്തവാടിയിൽ സംഘടിപ്പിക്കുന്ന വിഷൻ 2031 സെമിനാറിൽ സ്റ്റേജ് ഡെക്കറേഷൻ, ചെയർ, ടേബിൾ, ലൈറ്റ് ആന്റ് സൗണ്ട്, ഭക്ഷണം എന്നീ സൗകര്യങ്ങൾ ഒരുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  ഒക്ടോബർ 18ന് വൈകിട്ട് 3.30 വരെ മാനന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ ക്വട്ടേഷനുകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ഫോൺ- 04935 240210

ക്വട്ടേഷൻ ക്ഷണിച്ചു

ശുചിത്വ മിഷൻ മാലിന്യ സംസ്കരണം ജില്ലാ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ആവശ്യത്തിന് പ്രതിമാസ വാടക നിരക്കിൽ കാര്‍ ലഭ്യമാക്കാൻ താത്പര്യമുള്ളവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. 2020ന് ശേഷമുള്ള മോഡൽ വാഹനം ഒരു വര്‍ഷത്തേക്കാണ് വേണ്ടത്. ഒക്ടോബര്‍ 22 വൈകുന്നേരം 4 മണിക്ക് മുമ്പ് ക്വട്ടേഷനുകൾ ജില്ലാ ശുചിത്വ മിഷൻ ഓഫീസിൽ ലഭിക്കണം. ഫോൺ – 04936 203223

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *