June 19, 2026

ഗാന്ധി ക്വിസ് മത്സരം; ജിഎച്ച്എസ്എസ് പെരിക്കല്ലൂര്‍ ടീമിന് ഒന്നാം സ്ഥാനം

0
site-psd-326
By ന്യൂസ് വയനാട് ബ്യൂറോ

പെരിക്കല്ലൂര്‍:ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ജില്ലാതല ഗാന്ധി ക്വിസ് മത്സരത്തില്‍ ജിഎച്ച്എസ്എസ് പെരിക്കല്ലൂര്‍ ടീം ഒന്നാം സ്ഥാനം നേടി.സെന്റ് തോമസ് എച്ച്എസ്എസ് നടവയലിന്റെ ടീം രണ്ടാം സ്ഥാനവും എംജിഎം എച്ച്എസ്എസ് മാനന്തവാടിയുടെ ടീം മൂന്നാം സ്ഥാനവും നേടി.സഹോദരങ്ങളായ അന്‍സാഫ് അമന്‍ എ എസ്, അസിം ഇഷാന്‍ എ എസ് എന്നിവരാണ് ജിഎച്ച്എസ്എസ് പെരിക്കല്ലൂരിന്റെ ടീമില്‍ ഉണ്ടായിരുന്നത്.

സെന്റ് തോമസ് എച്ച്എസ്എസ് നടവയലിനെ നിര്‍മല്‍ ബെന്നിയും അമന്‍ സി ഷജുവും എംജിഎം എച്ച്എസ്എസ് മാനന്തവാടിയെ ആദിത്യന്‍ മംഗലശ്ശേരിയും വേദിക് വിജയ് കെ വിയും നയിച്ചു. ആകെ 36 ടീമുകള്‍ പങ്കെടുത്തു.കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ എപിജെ ഹാളില്‍ നടന്ന ക്വിസ് മത്സരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ റഷീദ് ബാബു പി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് എഡിറ്റര്‍ അമിയ എം ആയിരുന്നു ക്വിസ് മാസ്റ്റര്‍. അസിസ്റ്റന്റ് എഡിറ്റര്‍ കെ സുമ, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അഫ്‌സല്‍ ഇ എന്നിവര്‍ നേതൃത്വം നല്‍കി.വിജയികള്‍ക്ക് 3000 രൂപ, രണ്ടാം സ്ഥാനക്കാര്‍ക്ക് 2000 രൂപ, മൂന്നാം സ്ഥാനക്കാര്‍ക്ക് 1000 രൂപ എന്നിങ്ങനെ വിതരണം ചെയ്തു. പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *