May 1, 2026

ബ്ലോക്ക്‌ തല പൊതുസഭ സംഘടിപ്പിച്ചു

0
IMG_20251015_204651
By ന്യൂസ് വയനാട് ബ്യൂറോ

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ മാനന്തവാടി ബ്ലോക്ക് തല പൊതുസഭ സംഘടിപ്പിച്ചു. മിൽക്ക് സെസൈറ്റി ഹാളിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ഗ്രാമീണ മേഖലയിൽ ദാരിദ്ര നിർമ്മാർജ്ജനം ലക്ഷ്യമിട്ടു സംരംഭ മേഖലയിൽ സംരംഭ വികസന പ്രവർത്തനങ്ങൾ നടത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബ്ലോക്ക് നോഡൽ സൊസൈറ്റി ഫോർ എന്റർപ്രൈസ് പ്രമോഷന്റെ മാനന്തവാടി ബ്ലോക്കിലെ രണ്ടാമത് പൊതുസഭയാണ് ചേർന്നത്.

2020 ൽ ആരംഭിച്ച ബിഎൻഎസ്ഇപി പദ്ധതിയുടെ കീഴിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ 1640 സംരംഭങ്ങളാണ് പ്രവർത്തിച്ചുവരുന്നത്. മികച്ച സംരംഭങ്ങളെ ചടങ്ങിൽ ആദരിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സികെ രത്നവല്ലി അധ്യക്ഷയായ പരിപാടിയിൽ മാനന്തവാടി ബിഎൻഎസ്ഇപി കമ്മിറ്റി ചെയർപേഴ്സൺ പി സൗമിനി, ബിഎൻഎസ്ഇപി കമ്മിറ്റി വൈസ് ചെയർപേഴ്സൺ ശാന്ത രവി, മുൻ ജില്ലാ മിഷൻ കോർഡിനേറ്റർ പി കെ ബാലസുബ്രഹ്മണ്യൻ, സിഡിഎസ് ചെയർപേഴ്സൺമാരായ വത്സ മാർട്ടിൻ, പ്രിയ വീരേന്ദ്രകുമാർ, ഷീജ ബാബു, ഡോളി രഞ്ജിത്ത്, എംഇ കൺവീനർമാരായ ജയന പ്രമോദ്, മാനന്തവാടി നഗരസഭ കൗൺസിലർ മാർഗരറ്റ് തോമസ്, ജില്ലാ പ്രോഗ്രാം മാനേജർമാരായ ശ്രുതി രാജൻ, അർഷാക്ക് സുൽത്താൻ, ബ്ലോക്ക് കോർഡിനേറ്റർ അതുല്യ, എംഇസി ഗ്രൂപ്പ്‌ പ്രസിഡന്റ്‌ സ്വപ്ന ബിജു എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *