May 5, 2026

പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയും സാമ്രാജ്യത്ത് വിരുദ്ധ സദസും സംഘടിപ്പിച്ചു

0
site-psd-329
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി :പൊരുതുന്ന പലസ്തീനില്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് പലസ്തീന്‍ ഐക്യദാര്‍ഢ്യം റാലിയും സാമ്രാജ്യത്വ വിരുദ്ധ സദസ്സും ഡിവൈഎഫ്‌ഐ ബത്തേരി ബ്ലോക്ക് കമ്മിറ്റി ബത്തേരിയില്‍ സംഘടിപ്പിച്ചു.ഡിവൈഎഫ്‌ഐ ബത്തേരി ബ്ലോക്ക് കമ്മിറ്റി സാമ്രാജ്യത്വ വിരുദ്ധ സദസ്സ് ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി സഖാവ് അനീഷ് കെ വി ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ബത്തേരി ബ്ലോക്ക് കമ്മിറ്റി ട്രഷറര്‍ അഖില്‍ ശശികുമാര്‍ സ്വാഗതം ആശംസിച്ചു.ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് ഹരികൃഷ്ണന്‍ അധ്യക്ഷനായി.

വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് ഇസ്രായേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ പ്രതിഷേധിച്ചുകൊണ്ട് പൊരുതുന്ന പലസ്തീനില്‍ ജനതയ്‌ക്കൊപ്പം എന്ന മുദ്രാവാക്യത്തോടെ ഡിവൈഎഫ്‌ഐ ബത്തേരി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ചത്.വിനീഷ് കുപ്പാടി , സുരേഷ്, അഖില്‍ നെന്‍മേനി , ജിഷ്ണു, രഞ്ജിത്ത് ചീരാല്‍ എന്നിവര്‍ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *