കേരളം ഭരിക്കുന്നത് പെരുങ്കള്ളന്‍മാര്‍; കെ മുരളീധരന്‍വിശ്വാസസംരക്ഷണ യാത്രക്ക് വയനാട്ടില്‍ ഉജ്വല സ്വീകരണം
കല്‍പ്പറ്റ: ശബരിമലയിലെ സ്വര്‍ണ്ണകൊള്ളക്കും. വിശ്വാസവഞ്ചനക്കുമെതിരെ കെ മുരളീധരന്‍ നയിക്കുന്ന വിശ്വാസസംരക്ഷണ യാത്രക്ക് വയനാട്ടില്‍ ആവേശോജ്വല സ്വീകരണം. രാവിലെ 11.30 മണിയോടെ കല്‍പ്പറ്റ പുതിയ ബസ്റ്റാന്റിലെത്തിയ ജാഥയെ ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസകിന്റെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് വിശ്വാസസംരക്ഷണജാഥയിലും തുടര്‍ന്നുനടന്ന സ്വീകരണ സമ്മേളനത്തിലും പങ്കെടുക്കാനായി കല്‍പ്പറ്റയിലേക്ക് എത്തിയത്. കേരളം ഭരിക്കുന്നത് പെരങ്കള്ളന്മാരാണെന്നും അവരെ തുറുങ്കിലടക്കും വരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും സ്വീകരണത്തിന് മറുപടിയായി ജാഥാ ക്യാപ്റ്റന്‍ കൂടിയായ കെ മുരളീധരന്‍ പറഞ്ഞു. അയ്യപ്പസംഗമമെന്ന പേരില്‍ പത്തു വോട്ടിന് വേണ്ടി വിശ്വാസികളുടെ വിശ്വാസത്തെ പോലും സര്‍ക്കാര്‍ കച്ചവടമാക്കി മാറ്റി. എട്ടുനിലയില്‍ പൊട്ടിയ അയ്യപ്പസംഗമത്തില്‍ പങ്കെടുത്താത്തതില്‍ കോണ്‍ഗ്രസും യു ഡി എഫും അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ അയ്യപ്പസംഗമത്തിനായി മൂന്നു കോടി രൂപയാണ് ദേവസ്വംബോര്‍ഡ് ചിലവാക്കിയത്. സ്‌പോണ്‍സര്‍മാര്‍ വരുമ്പോള്‍ പണം തിരികെ നല്‍കുമെന്നാണ് പറയുന്നത്. സമ്പൂര്‍ണപരാജയമായ സംഗമത്തിന് ഇനി ആര് സ്‌പോണ്‍സര്‍ നല്‍കാനാണെന്നും അദ്ദേഹം ചോദിച്ചു. വാസന്തിയും ലക്ഷ്മിയും ഞാനും എന്ന് പറയുന്നത് പറയുന്നതുപോലെ കേരളത്തില്‍ ആചാരലംഘനം ഒരു ഭാഗത്തും, മോഷണം മറ്റൊരു ഭാഗത്തും, ഉണ്ണികൃഷ്ണന്‍ പോറ്റി വേറൊരു ഭാഗത്തുമെന്ന നിലയിലാണ് കാര്യങ്ങള്‍. ദൈവങ്ങള്‍ക്ക് പോലും ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ് കേരളത്തിലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ ദേവസ്വംബോര്‍ഡ് മുന്‍പ്രസിഡന്റുമാര്‍, ഇപ്പോഴത്തെ പ്രസിഡന്റ്, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, വാസവന്‍ എന്നിവര്‍ ചേര്‍ന്ന് സര്‍വതും അടിച്ചുമാറ്റി. ദേവന്റെ സ്വത്തെടുത്താല്‍ ദോഷങ്ങളുണ്ടാവും. പിണറായി വിജയന് ചിത്തഭ്രമം ബാധിച്ചിരിക്കുകയാണ്. കട്ടവനെ സഹായിച്ചതിന് കൊടുത്ത ശിക്ഷയാണത്. എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍ എന്ന് പറഞ്ഞത് അതുകൊണ്ടാണെന്നും മുരളീധരന്‍ പറഞ്ഞു. സ്വീകരണ സമ്മേളനം കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. അഡ്വ. ടി ജെ ഐസക് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജാഥാ വൈസ് ക്യാപ്റ്റന്‍ അഡ്വ. ടി സിദ്ധിഖ് എം എല്‍ എ, അഡ്വ. പി എം നിയാസ്, ഐസി ബാലകൃഷ്ണന്‍ എം എല്‍ എ, എന്‍ ഡി അപ്പച്ചന്‍, പി കെ ജയലക്ഷ്മി, കെ എല്‍ പൗലോസ്,
ബാലകൃഷ്ണൻ പെരിയ
പി ടി ഗോപാലകുറുപ്പ്, പി പി ആലി,
കെ കെ അഹമ്മദ് ഹാജി,
എം.സി സെബാസ്റ്റ്യന്‍, അഡ്വ. എന്‍ കെ വര്‍ഗീസ്,
കെ ഇ വിനയന്‍, കെ കെ വിശ്വനാഥന്‍, തുടങ്ങിയവർ പ്രസംഗിച്ചു





Leave a Reply