September 11, 2026

കേരള ചുമട്ടുതൊഴിലാളി ഫെഡറേഷന്‍ (ഐഎന്‍ടിയുസി) ക്ഷേമനിധി ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

0
site-psd-348
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:ചുമട്ടു തൊഴിലാളി ഫെഡറേഷന്‍ ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം ജില്ലയിലെ ആറ് ക്ഷേമനിധി ബോര്‍ഡ് ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. പുല്‍പ്പള്ളി ക്ഷേമനിധി ബോര്‍ഡ് ഓഫീസുകള്‍ക്ക് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്.പ്രക്ഷോഭത്തിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം പുല്‍പ്പള്ളി ക്ഷേമനിധി ഓഫീസിനു മുന്‍പില്‍ ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി നിര്‍വഹിച്ചു.മാനന്തവാടിയില്‍ ടി എ റെജി ഉദ്ഘാടനം ചെയ്തു. ബത്തേരിയില്‍ സിപി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.മീനങ്ങാടിയില്‍ സലാം മീനങ്ങാടി ഉദ്ഘാടനം ചെയ്തു.

ചുമട്ടുതൊഴിലാളി നിയമം കാലോചിതമായി പരിഷ്‌കരിക്കുക, ഫലപ്രദമായ രീതിയില്‍ ഇഎസ്‌ഐ ചികിത്സാ പദ്ധതി നടപ്പിലാക്കുക, വിദ്യാഭ്യാസം, വിവാഹം,ചികിത്സ, മരണാനന്തര ചെലവുകള്‍ക്കായുള്ള ക്ഷേമനിധി വിതരണം സമയബന്ധിതമായി വിതരണം ചെയ്യുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുക, ചുമട്ടുതൊഴിലാളികള്‍ക്ക് 26 അഅനുവദിക്കുന്നത് ജില്ലാ ക്ഷേമ ബോര്‍ഡുകളുടെ അഭിപ്രായം കൂടി പരിഗണിച്ചു നടപ്പിലാക്കുക , എന്‍എഫ് എസ്,സിവില്‍ സപ്ലൈസ്,എഫ്‌സിഐ, ബീവറേജസ് ഗോഡൗണുകളിലെ സുരക്ഷ വര്‍ധിപ്പിക്കുകയും തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുകയും മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ച കരാര്‍ നടപ്പാക്കുകയും ചെയ്യുക, സ്‌കാറ്റേഡ് വിഭാഗം തൊഴിലാളികളുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുകയും, അവരെ ക്ഷേമനിധിയില്‍ അംഗങ്ങള്‍ ആക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്യുക തുടങ്ങി 12 ഓളം ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് വയനാട് ജില്ലയിലെ കല്‍പ്പറ്റ,ബത്തേരി, മാനന്തവാടി,പനമരം,മീനങ്ങാടി, മണി പാമ്പനാല്‍ അധ്യക്ഷനായി.

എന്‍ യു ഉലഹന്നാന്‍, പി എന്‍ ശിവന്‍, സി എ ഗോപി,ജിനി തോമസ്,പിഡി ജോണി, മനോജ് ഉതുപ്പാന്‍, റെജു ഇരുളം, സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.മാനന്തവാടിയില്‍ ടി എ റെജി ഉദ്ഘാടനം ചെയ്തു. കെ വി ഷിനോജ് അധ്യക്ഷത വഹിച്ചു. എംപി ശശികുമാര്‍, പി ബി മൊയ്തു, ജോര്‍ജ് പടകൂട്ടില്‍, മൊയ്തീന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.ബത്തേരിയില്‍ സിപി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.

ഉമ്മര്‍ കുണ്ടാട്ടില്‍ അധ്യക്ഷത വഹിച്ചു. വിപി മൊയ്തീന്‍, ജിജി അലക്‌സ് പ്രസംഗിച്ചു.മീനങ്ങാടിയില്‍ സലാം മീനങ്ങാടി ഉദ്ഘാടനം ചെയ്തു. ഷൈജു അധ്യക്ഷന്‍ ആയിരുന്നു. എല്‍ദോ കുമ്പളേരി, ഉമ്മര്‍ കാക്കവയല്‍, പുരുഷോത്തമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കണിയാമ്പറ്റയില്‍ ബേബി തുരുത്തിയില്‍ ഉദ്ഘാടനം ചെയ്തു. ഷാജി കോരന്‍ കുന്നന്‍ അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റയില്‍ കെ കെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ലത്തീഫ് മാടായി അധ്യക്ഷന്‍ ആയിരുന്നു. അഷറഫ് ഗൂഡലായി, മഹേഷ് കേളോത്ത്, നാസര്‍ കെ തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *