കസ്തൂര്‍ബാ ഗാന്ധിദര്‍ശന്‍ വേദി ഏകദിന ശില്‍പ്പശാല ഒക്ടോ.18ന്
മാനന്തവാടി: കോണ്‍ഗ്രസ് പോഷക സംഘടനയായ കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദിയുടെ വനിതാ വിഭാഗമായ കസ്തൂര്‍ബാ ഗാന്ധിദര്‍ശന്‍ വേദിയുടെ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 18ന് ശനിയാഴ്ച്ച കല്‍പ്പറ്റ സിവില്‍ സ്റ്റേഷന് സമീപം എംജിടി ഹാളില്‍ വനിതാ പ്രവര്‍ത്തകര്‍ക്കായി ഏകദിന ശില്‍പ്പശാല നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏകദിന ശില്‍പ്പശാല ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ അഡ്വക്കേറ്റ് ടി.ജെ ഐസക് ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും ഗാന്ധിദര്‍ശന്‍ വേദിയുടെയും ജില്ലയിലെ സമുന്നതരായ നേതാക്കള്‍ ക്യാമ്പില്‍ പങ്കെടുക്കും.
ജില്ലയിലെ എല്ലാ പഞ്ചായത്തുകളെയും മുന്‍സിപ്പാലിറ്റികളെയും പ്രതിനിധീകരിച്ചുകൊണ്ട് ക്യാമ്പില്‍ 80 ഓളം പ്രതിനിധികള്‍ പങ്കെടുക്കും. ക്ലാസുകള്‍ നയിക്കുന്നത് ഗാന്ധിയന്‍ രാജാറാം ആലപ്പുഴയാണ്.വാര്‍ത്താ സമ്മേളനത്തില്‍ കസ്തൂര്‍ബാ ഗാന്ധിര്‍ശന്‍ വേദിയുടെ ഭാരവാഹികളായ ചിന്നമ്മ ജോസ്, അഡ്വ. ഗ്ലാഡിസ് ചെറിയാന്‍,ലേഖ രാജീവന്‍, ഗിരിജ മോഹന്‍ദാസ് ശ്യാമസുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു
മോഹന്‍ദാസ് കരണ്‍ ചന്ദ് ഗാന്ധിയെ മഹാത്മാഗാന്ധി ആയി രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച ധീര വനിതയായിരുന്നു കസ്തൂര്‍ബാ ഗാന്ധി. ഗാന്ധിജിയുടെ സമരമാര്‍ഗമായ സത്യാഗ്രഹ സമരത്തില്‍ ഗാന്ധിജിയോട് തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച ആളാണ് കസ്തൂര്‍ബാഗാന്ധി. ഗ്രാമീണ വനിതകളെ ശുചിത്വത്തിന്റെയും ആരോഗ്യ പരിരക്ഷയുടെയും അച്ചടക്കത്തിന്റെയും പ്രാധാന്യം പഠിപ്പിച്ച് ദേശിയ സമരപന്ഥാവിലേക്ക് ഗ്രാമീണ വനിതകളെ നയിച്ചത് കസ്തൂര്‍ബാ ഗാന്ധിയുടെ നേതൃത്വത്തിലാണ്. മഹത്തായ പൊതു പ്രവര്‍ത്തന പാരമ്പര്യത്തെയും ദേശീയ സമര ചരിത്രത്തെയും ആധുനിക സമൂഹത്തേയും വന്നിതാ പൊതു പ്രവര്‍ത്തകരെയും ഓര്‍മിപ്പിക്കുകയും പഠിപ്പിക്കുകയുമാണ് ഏകദിന ശില്‍പശാലയുടെ ലക്ഷ്യമെന്ന് നേതാക്കള്‍ പറഞ്ഞു.
സമൂഹത്തെ ശരിയിലേക്ക് നയിക്കാന്‍ ജീവിതാനുഭവത്തിലൂടെ മഹാത്മാഗാന്ധിയും കസ്തൂര്‍ബാഗാന്ധിയും, ഇന്ത്യന്‍ ദേശീയ നേതാക്കളും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ മാതൃകയാക്കിയ രീതികളിലൂടെ സ്വജീവിതങ്ങള്‍ ക്രമപ്പെടുത്തുന്നതിന് ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഒരു ഹ്രസ്വ പഠനം സാധ്യമാക്കുകയാണ് ഏകദിന ശില്പശാലയിലൂടെ ഉദ്ദേശിക്കുന്നത് ഭാരവാഹികള്‍ പറഞ്ഞു.





Leave a Reply