പൂഴിത്തോട് പടിഞ്ഞാറത്തറ പാത: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളില്‍ കുരുക്കരുത്
പടിഞ്ഞാറത്തറ: പൂഴിത്തോട് -പടിഞ്ഞാറത്തറ പാതയുടെ തുടര്‍ നടപടികള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങളില്‍ കുരുങ്ങാതെ നോക്കണമെന്നു ജനകീയ കര്‍മ്മ സമിതി ആവശ്യപ്പെട്ടു.അലൈന്‍മെന്റ് 15 നകം സമര്‍പ്പിച്ചതും, പൊതുമരാമമത്ത് വിഭാഗം തുടര്‍ കാര്യങ്ങള്‍ക്ക് സമയക്രമം നിശ്ചയിച്ചതും, നോഡല്‍ ഓഫിസര്‍മാരെ നിശ്ചയിച്ചതും സ്വാഗതാര്‍ഹമാണ്.സഞ്ചാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ബാലാരിഷ്ടതകള്‍ ഇന്നും വയനാടിന് മാറിയിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രതിഷേധ പരിപരിപാടികളും നടത്തും. കമല്‍ ജോസഫ് അധ്യക്ഷനായി. ആലിക്കുട്ടി സി കെ. , ഉലഹന്നാന്‍ പട്ടരുമഠം,യു സി ഹുസൈന്‍, തങ്കച്ചന്‍ നടയ്ക്കല്‍, അസീസ് കളത്തില്‍, ഷമീര്‍ കടവണ്ടി എന്നിവര്‍ പ്രസംഗിച്ചു.
പ്രകാശന്‍ വി.കെ സ്വാഗതവും ബെന്നി മാണിക്കത്ത് നന്ദിയും പറഞ്ഞു.പക്ഷേ, തദ്ദേശ സ്വയം ഭരണ സ്ഥാപന തിരഞ്ഞെടുപ്പിന്റേയും, തുടര്‍ന്ന് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റേയും പെരുമാറ്റ ചട്ടത്തില്‍ പ്രവര്‍ത്തനങ്ങള്‍ കുരുങ്ങിയാല്‍ വരുന്ന മഴക്കാലത്തിന്റെ ദുരിത പര്‍വവും അധികൃതര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. കാര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ഇരു നോഡല്‍ ഓഫിസര്‍മാരും രണ്ടു ജില്ലകളിലേയും പാതകള്‍ സന്ദര്‍ശിക്കുകയും, കര്‍മ്മ സമിതിയെ കേള്‍ക്കുകയും വേണം. നവംബര്‍ 1 ന് ജില്ല പിറവിയെടുത്തിട്ട് 45 വര്‍ഷമായിട്ടും.





Leave a Reply