തുടിച്ചെത്തം 2കെ25; ഗോത്ര ഫെസ്റ്റ് നടത്തി
മാനന്തവാടി; ജിവിഎച്ച്എസ്എസ് മാനന്തവാടി ഭൂമിക ഗോത്ര ക്ലബ് ‘ തുടിച്ചെത്തം 2കെ25’ ഗോത്ര ഫെസ്റ്റ് സംഘടിപ്പിച്ചു. മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി കെ രത്നവല്ലി ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ.സിന്ധു സെബാസ്റ്റ്യന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും ഗായികയുമായ രേണുക എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരുന്നു. പോള്‍ വാള്‍ട്ടില്‍ ജില്ലാ കായികമേളയില്‍ സ്വര്‍ണ്ണം നേടി സംസ്ഥാന കായിക മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭൂമിക ഗോത്ര ക്ലബ് അംഗമായ അഭിനവിനെ ആദരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.സി തോമസ് ,വൈസ് പ്രിന്‍സിപ്പല്‍ സുരേഷ് കുമാര്‍ കെ.കെ, പിടിഎ പ്രസിഡണ്ട് ഷജിത്ത് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഭൂമിക ക്ലബ് അംഗങ്ങളുടെ കലാപരിപാടികള്‍ അരങ്ങേറി.





Leave a Reply