May 5, 2026

കേരള റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേളനം;സ്വാഗത സംഘം രൂപീകരിച്ചു

0
site-psd-415
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ഡിസംബര്‍ 16,17 തീയതികളിലായി കല്‍പ്പറ്റയില്‍ നടക്കുന്ന കേരള റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്‍ വയനാട് ജില്ലാ സമ്മേളനം നടത്തിപ്പിന് 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘം രൂപീകരണ യോഗം സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ ബാബു ഉദ്ഘാടനം ചെയ്തു. രക്ഷാധികാരിയായി സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ ബാബു, ചെയര്‍മാനായി സിപിഐ കല്‍പ്പറ്റ മണ്ഡലം സെക്രട്ടറി അനില്‍കുമാര്‍ വി. എസ്,കണ്‍വീനറായി കേരള റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ലിതിന്‍ ജോസഫ് എന്നിവരെ തിരഞ്ഞെടുത്തു.

ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് പ്രിന്‍സ് തോമസ്,ജില്ലാ സെക്രട്ടറി സുനില്‍മോന്‍ ടി ഡി,കേരള റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് റഷീദ പി പി,ജില്ലാ സെക്രട്ടറി ലിതിന്‍ ജോസഫ്, ജോയിന്റ് കൗണ്‍സില്‍ ജില്ലാ ട്രഷറര്‍ പ്രതീഷ് ബാബു എ,എഐടിയുസി ജില്ലാ പ്രസിഡന്റ് കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *