May 3, 2026

തുലാം വാവുബലി; തിരുനെല്ലിയില്‍ ആയിരങ്ങളെത്തി

0
site-psd-425
By ന്യൂസ് വയനാട് ബ്യൂറോ

തിരുനെല്ലി: തുലാം വാവുബലി ദിനത്തില്‍ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ ആയിരങ്ങള്‍ ബലിതര്‍പ്പണത്തിനെത്തി. ഇന്നു പുലര്‍ച്ചെ അഞ്ചു മണിക്ക് ബലിതര്‍പ്പണം ആരംഭിച്ചു. ബലിതര്‍പ്പണത്തിന് കെ.എല്‍. ശങ്കരനാരായണ ശര്‍മ, ടി. പി.ഗണേഷ് ഭട്ടതിരി, കെ.എല്‍. രാമചന്ദ്രശര്‍മ, കെ. എല്‍ രാധാകൃഷ്ണ ശര്‍മ എന്നിവര്‍ നേതൃത്വം നല്‍കി.ക്ഷേത്രത്തില്‍ നടത്തിയ വിശേഷാല്‍പൂജകള്‍ക്ക് മേല്‍ശാന്തി ഇ.എന്‍. കൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു.

കീഴ്ശാന്തിമാരായ പി ഉല്ലാസ് നമ്പൂതിരി, എ രാമചന്ദ്രന്‍ നമ്പൂതിരി എന്നിവര്‍ സഹകാര്‍മികരായി. വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ദേവസ്വം എക്‌സി. ഓഫിസര്‍ കെ. വി നാരായണന്‍ നമ്പൂതിരി, മാനേജര്‍ പി.കെ. പ്രേമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *