കനത്തമഴയിലും കാറ്റിലും റോഡിലേക്ക് മരം വീണു
വെള്ളമുണ്ട: ശക്തമായ കാറ്റും മഴയും മൂലം വെള്ളമുണ്ട ചെറുകര റോഡിന് കുറുകെയും ചെറുകര പെരുമ്പള്ളി കാട്ടില്‍ ബിജുവിന്റെ വീടിന് മുകളിലേയ്ക്കുമായി വീണ മരം അഗ്നിശമന സേന മുറിച്ചു മാറ്റി. അസി. സ്റ്റേഷന്‍ ഓഫിസര്‍ സെബാസ്റ്റ്യന്‍ ജോസഫ്, സിനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യു ഓഫിസര്‍ എം.ഷംനാദ്, ഫയര്‍ ആന്റ് റസ്‌ക്യു ഓഫിസര്‍മാരായ കെ.ജി ശശി, സുജിത്ത് എം.എസ്, മനു അഗസ്റ്റ്യന്‍, കെ. ആര്‍ രഞ്ജിത്ത്, എം.വി. ദീപ്ത് ലാല്‍, ഹോം ഗാര്‍ഡ് ഷൈജറ്റ് മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.





Leave a Reply