ജില്ലയിലെ പ്രധാന അറിയിപ്പുകള്‍
ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ 10 വര്‍ഷം വീഴ്ച വരുത്തി അംഗത്വം നഷ്ടമായവര്‍ക്ക് പിഴ സഹിതം അംശാദായ കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. ഡിസംബര്‍ 10 വരെ ജില്ലാ എക്സിക്യുട്ടീവ് ഓഫീസിലെത്തി കുടിശികയും പിഴയുമടയ്ക്കാം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ നിരക്കില്‍ പിഴ ഈടാക്കും. അംഗങ്ങള്‍ ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് കൊണ്ടുവരണം. 60 വയസ് പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് അംഗത്വം പുനഃസ്ഥാപിക്കാനും കുടിശ്ശിക അടയ്ക്കാനും അവസരമില്ല. കുടിശ്ശിക നിവാരണത്തിലൂടെ അംഗത്വം പുനഃസ്ഥാപിക്കുന്ന അംഗങ്ങള്‍ക്ക് കുടിശ്ശിക കാലഘട്ടത്തില്‍ ലഭിക്കേണ്ട പ്രസവ- വിവാഹ- ചികിത്സാ ആനുകൂല്യം, വിദ്യാഭ്യാസ അവാര്‍ഡ് എന്നിവയ്ക്ക് അര്‍ഹതയുണ്ടാവില്ലെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
റേഷന്‍ കാര്‍ഡ് തരംമാറ്റത്തിന് അപേക്ഷിക്കാം
ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് (പി.എച്ച്.എച്ച്) തരംമാറ്റാന്‍ അപേക്ഷിക്കാം. ആവശ്യമായ രേഖകളുമായി ഒക്ടോബര്‍ 28 നകം അക്ഷയ കേന്ദ്രങ്ങളിലോ, സി.എസ്.സി സേവന കേന്ദ്രങ്ങളിലോ അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസില്‍ ലഭിക്കും. ഫോണ്‍ 04936 255222 (വൈത്തിരി), 04936 220213 ( സുല്‍ത്താന്‍ ബത്തേരി), 04935 240252 (മാനന്തവാടി)
എം.എസ്.എം.ഇ ക്ലിനിക്ക് ഇന്ന്
മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസിന്റെ അഭിമുഖ്യത്തില്‍ സംരഭകര്‍ക്കായി സംഘടിപ്പിക്കുന്ന താലൂക്ക്തല എം.എസ്.എം.ഇ ക്ലിനിക്ക് ഇന്ന് (ഒക്ടോബര്‍ 22) ഗ്രീന്‍സ് റസിഡന്‍സിയില്‍ നടക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ റൈസിങ് ആന്‍ഡ് ആക്‌സിലറേറ്റിങ് എം.എസ്.എം.ഇ പെര്‍ഫോമന്‍സിന്റെ ഭഗമായാണ് സംരഭകര്‍ക്ക് ഏകദിന പരിശീലനം നല്‍കുന്നത്. രാവിലെ 10 ന് നടക്കുന്ന പരിപാടി മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി ഉദ്ഘാടനം ചെയ്യും. ഭക്ഷ്യസുരക്ഷ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ചരക്ക് സേവന നികുതി വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും.
ലൈഫ് പദ്ധതി ഗുണഭോക്ത്യ സംഗമം
മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ലൈഫ് ഭവന പദ്ധതിയിലെ ജനറല്‍ വിഭാഗം ഗുണഭോക്താക്കളുടെ സംഗമം സംഘടിപ്പിച്ചു. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ ഉണ്ണികൃഷ്ണന്‍ ഗുണഭോക്ത്യ സംഗമം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈബാന്‍ സലാം അധ്യക്ഷയായ പരിപാടിയില്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഡയാന മച്ചാഡോ, എ.കെ റഫീഖ്, പി.കെ സാലിം, അംഗങ്ങളായ വി കേശവന്‍, യശോദ, ശശിധരന്‍, യശോദ ചന്ദ്രന്‍, അഷ്‌ക്കര്‍ അലി, ദീപ, കെ.കെ സാജിത, വി.ഇ.ഒ മാരായ നൗഫല്‍, കെ.കെ അനീഷ്, അസിസ്റ്റന്റ് സെക്രട്ടറി പ്രശാന്ത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
നവോദയ പ്രവേശനത്തിന് അപേക്ഷിക്കാം
വൈത്തിരി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2026-27 അധ്യയന വര്‍ഷത്തില്‍ ഒന്‍പത്, പതിനൊന്ന് ക്ലാസുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. 2026 ഫെബ്രുവരി ഏഴിന് അഖിലേന്ത്യാതലത്തില്‍ പ്രവേശന പരീക്ഷ നടക്കും. നിലവില്‍ എട്ട്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ www.cbseitms.nic.in ല്‍ അഡ്മിഷന്‍ പോര്‍ട്ടല്‍ മുഖേന ഒക്ടോബര്‍ 23 നകം ഓണ്‍ലൈനായി നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ നവോദയ വിദ്യാലയം ഹെല്പ് ഡെസ്‌കില്‍ ലഭ്യമാണ്. ഫോണ്‍: 04936 298550, 04936 298850, 9447620492
അധ്യാപക പാനലിലേക്ക് അപേക്ഷിക്കാം
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും സംയുക്തമായി നടത്തുന്ന പത്താം തരം തുല്യതാ കോഴ്സ് അധ്യാപക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, പനമരം സമ്പര്‍ക്ക പഠന കേന്ദ്രങ്ങളില്‍ ഞായറാഴ്ച്ചകളിലും പൊതു അവധി ദിവസങ്ങളിലുമാണ് ക്ലാസുകള്‍. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സോഷ്യല്‍ സയന്‍സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഐ.ടി വിഷയങ്ങളിലേക്കാണ് അധ്യാപകരെ നിയമിക്കുന്നത്. അതത് വിഷയങ്ങളില്‍ ബിരുദം, ബി.എഡാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ സാക്ഷരതാ മിഷന്‍, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ നോര്‍ത്ത് പി.ഒ വിലാസത്തില്‍ ഒക്ടോബര്‍ 30 നകം അപേക്ഷ നല്‍കണം.
ക്ഷേമനിധി കുടിശ്ശിക അടയ്ക്കാന്‍ അവസരം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് 2018 ജനുവരി മുതലുള്ള കുടിശ്ശിക തുക അടയ്ക്കാന്‍ അവസരം. ഒന്‍പത് ശതമാനം പലിശയോടെ ഒക്ടോബര്‍ 31 വരെ തുക അടയ്ക്കാം. കുടിശ്ശികയുള്ള എല്ലാ തൊഴിലാളികളും അവസരം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04936 206355
തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം
മീനങ്ങാടി ഗവ പോളിടെക്നിക് കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ നവംബറില്‍ ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്സ്) കോഴ്സുകളിലാണ് അവസരം. പത്താം ക്ലാസാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍- 9744134901, 8281362097
ശ്രേഷ്ഠ പദ്ധതിയിലേക്ക് അപേക്ഷിക്കാം
പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 9, 11 ക്ലാസുകളില്‍ പഠിക്കാന്‍ അവസരമൊരുക്കുന്ന ശ്രേഷ്ഠ പദ്ധതിയിലേക്ക് ഒക്ടോബര്‍ 30 വൈകിട്ട് അഞ്ച് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെയും കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിന്റെയും വെബ്‌സൈറ്റിലും പട്ടികജാതി വികസന വകുപ്പ് ഓഫീസുകളിലും ലഭിക്കും. ഫോണ്‍: 04936 203824.
സീറ്റൊഴിവ്
കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒന്‍പതാം ക്ലാസില്‍ ഒഴിവുള്ള ഒരു സീറ്റിലേക്ക് എഴുത്ത് പരീക്ഷ നടത്തുന്നു. വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തില്‍ അധികരിക്കാത്ത പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ ജാതി, വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി ഒക്ടോബര്‍ 28 രാവിലെ 11 നകം സ്‌ക്കൂളിലെത്തി പരീക്ഷയെഴുതണം. ഫോണ്‍- 04936 284818





Leave a Reply