May 5, 2026

‘നങ്കമക്ക’ഗോത്ര ഫെസ്റ്റ് ഒക്ടോബര്‍ 24 ന്

0
site-psd--484
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ചേര്‍ത്ത് പിടിക്കുന്നതിന് മാനന്തവാടി നഗരസഭ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്ന ‘നങ്കമക്ക’ ഗോത്ര ഫെസ്റ്റ് ഒക്ടോബര്‍ 24 ന് മാനന്തവാടി ഗവ.യു.പി സ്‌ക്കൂളില്‍ വിപുലമായ പരിപാടികളൊടെ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.നഗരസഭ പരിധിയിലെ 13 വിദ്യാലയങ്ങളിലെയും ഗോത്ര വിദ്യാര്‍ത്ഥികള്‍ കലാ മത്സരങ്ങളില്‍ പങ്കെടുക്കും.രാവിലെ 10 മണി മുതല്‍ പരിപാടികള്‍ ആരംഭിക്കും.വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ചെയര്‍പേഴ്സന്‍ സി കെ രത്നവല്ലി ഉദ്ഘാടനം ചെയ്യും.വാര്‍ത്താ സമ്മേളനത്തില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്സന്‍ ജേക്കബ് സെബാസ്റ്റ്യന്‍, അഡ്വ. സിന്തു സെബാസ്റ്റ്യന്‍, പി എം ബെന്നി, പി സി തോമസ്, ടി പി വര്‍ക്കി, കെ അനുപ് കുമാര്‍, മുരളീദാസ് എന്നിവര്‍ സംബന്ധിച്ചു.

ഫുട്ബോള്‍ മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും, ഫെസ്റ്റില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാര വിതരണവും ഉണ്ടാകും. എച്ചോം തുടി നാട്ടരങ്ങ് കലാ സംഘത്തിന്റ് തുടിതാളവും അരങ്ങേറും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *