May 5, 2026

തരുവണയില്‍ സ്നേഹാദരവ് സമര്‍പ്പണവും ഗസല്‍ നിലാവും 24 ന്

0
site-psd--485
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ചുങ്കം സാംസ്‌കാരിക കൂട്ടായ്മ തരുവണയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 24 ന് വൈകുന്നേരം 6 മണിക്ക് ആദരിക്കല്‍ ചടങ്ങും ഗസല്‍ സന്ധ്യയും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പളളിയാല്‍ മൊയ്തൂട്ടി, കമല്‍ മംഗലശ്ശേരി, മമ്മൂട്ടി മദനി എന്നിവരാണ് നാടിന് വേണ്ടി ആദരവുകള്‍ കൈമാറും. തുടര്‍ന്ന് ഗഫൂര്‍ എം ഖയാമും സംഘവും ഗസല്‍ നിലാവ് അവതരിപ്പിക്കുമെന്നും ഭാരവാഹികളായ അബ്ദുള്ള പളളിയാല്‍, എ കെ ജമാല്‍, കമ്പ അബ്ദുള്ള, പി.എം ഇബ്രാഹിം, കെ മുസ്തഫ എന്നിവര്‍ പറഞ്ഞു.

അഗതി അനാഥ സംരക്ഷണവും പരിചരണവും ജീവിത ചര്യയായി മാറ്റി രാജ്യത്തിന്റെ പല ഭാഗങ്ങളിലായി സേവനമനുഷ്ടിക്കുന്ന ഇല്യാസ് തരുവണ, കഴിഞ്ഞ 50 വര്‍ഷത്തോളമായി തരുവണ പ്രദേശത്തെ വാര്‍ത്തകള്‍ പുറം ലോകത്തെത്തിക്കുന്നതില്‍ നിസ്തുല്യ പങ്ക് വഹിച്ച പത്രം ഏജന്റ് കൂടിയായ സി എച്ച് ആലി എന്നിവരെ ചടങ്ങില്‍ ആദരിക്കും.

ജില്ലയിലെ എണ്‍പതോളം ക്ഷേത്രങ്ങളില്‍ തന്ത്രിയായി സേവനമനുഷ്ടിച്ച തന്ത്രി ശ്രേഷ്ഠന്‍ പരേതനായ മഴുവന്നൂര്‍ ഇല്ലം കുഞ്ഞിക്കേശവന്‍ എമ്പ്രാന്തിരിക്ക് സ്മരണാഞ്ജലി അര്‍പ്പിച്ച് കുടുംബത്തിന് നാടിന്റെ ആദരവ് കൈമാറും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *