July 31, 2026

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍

0
site-psd-508
By ന്യൂസ് വയനാട് ബ്യൂറോ

കോഴിക്കോട്: വയനാട് മേപ്പാടി സ്വദേശിനിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടത്തറ വയലില്‍ വീട്ടില്‍ പ്രിയ (27) ആണ് മരിച്ചത്. കോഴിക്കോട് കൈവേലിക്കടുത്ത് ചമ്പിലോറയിലെ ഭര്‍ത്താവ് വിജിത്തിന്റെ വീട്ടിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ പ്രിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രിയയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ആരോപിച്ച് യുവതിയുടെ വീട്ടുകാര്‍ രംഗത്തെത്തി. നാല് വര്‍ഷം മുന്‍പായിരുന്നു വിജിത്തുമായുള്ള പ്രിയയുടെ വിവാഹം. ഇവര്‍ക്ക് ഒരു മകളുണ്ട്. വിവരമറിഞ്ഞെത്തിയ കുറ്റ്യാടി പോലീസ്, വടകര തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *