പുനരധിവാസം സമയ ബന്ധിതമായി പൂർത്തീകരിക്കണം
മേപ്പാടി: മുണ്ടക്കൈ, ചൂരൽമല ദുരന്ത ബാധിതരുടെ പുനരധിവാസം എത്രയും വേഗം പൂർത്തിയാക്കാൻ സർക്കാരിന്റെ ഭാഗത്തു നിന്നു സത്വര നടപടികൾ ഉണ്ടാകണമെന്ന് കെ .എസ് എസ്. പി .എ മേപ്പാടി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ദുരന്തം നടന്ന് 15 മാസങ്ങൾ പിന്നിട്ടിട്ടും ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. സംസ്ഥാന കമ്മിറ്റി അംഗം വേണുഗോപാൽ എം.കീഴ്‌ശ്ശേരി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് തോമസ് റാത്തപ്പള്ളിൽ അധ്യക്ഷനായി.ജില്ലാ സെക്രട്ടറി ഇൻചാർജ് കെ. ശശികുമാർ മുഖ്യപ്രഭാഷണം നടത്തി. നവാഗതർക്ക് വരവേൽപ്പ് നൽകുകയും, മുതിർന്ന അംഗങ്ങളെ ആദരിക്കുകയും ചെയ്തു.
സർക്കാരിന്റെ കൈവശം ദുരന്തബാധിതരെ സഹായിക്കാൻ സുമനസ്സുകൾ കൊടുത്ത സംഭാവനത്തുക ഉണ്ടായിട്ടും തികഞ്ഞ അലംഭാവമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. കുടിശികയായ ക്ഷാമബത്ത അനുവദിക്കണമെന്നും പെൻഷൻ പരിഷ്‌കരണ നടപടികൾ തുടങ്ങണമെന്നും ആവശ്യപ്പെട്ടു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഒ.വി. റോയ്, സ്പാർക്ക് ജില്ലാ ചെയർമാൻ ടി.ഒ. റെയ് മൺ, വൈസ് പ്രസിഡന്റ് പി .എം .ജോസ്, ജോയിന്റ് സെക്രട്ടറി സുബ്രഹ്‌മണ്യൻ.കെ, നിയോജക മണ്ഡലം പ്രസിഡന്റ് കെ.എൽ. തോമസ് , സെക്രട്ടറി കെ. സുരേന്ദ്രൻ , ടി.കെ. സുരേഷ്, വിജയൻ.കെ, വേണുഗോപാൽ വി സി.എസ് ശശികുമാർ, ഫ്‌ളോറി ലോബോ, ജോസ് കൈപ്പാട്ടിൽ, ഇ.യു പോൾ, ഉലഹന്നാൻ കെ. ഒ,എ .വി . പൗലോസ് , വിജയി.ആർ, ശ്രീലത കെ, കൃഷ്ണൻ കെ, പി.ആർ ഉഷ, മണി.ജി , പ്രമീള കുമാരി.എം, എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി തോമസ് റാത്തപള്ളിൽ പ്രസിഡന്റ്, വിജയൻ കെ സെക്രട്ടറി, സി എസ് ശശികുമാർ ട്രഷറർ എന്നിവരെയും വനിതാ ഫോറം പ്രസിഡന്റായി ഫ്‌ലോറി ലോബോയേയും, സെക്രട്ടറിയായി കെ.ശ്രീലതയേയും തിരഞ്ഞെടുത്തു.





Leave a Reply