ജില്ലയിലെ പ്രധാന അറിയിപ്പുകള്‍
സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജിന് അപേക്ഷിക്കാം
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് 2025-26 വര്‍ഷത്തെ സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജ് അനുവദിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അപേക്ഷ ക്ഷണിച്ചു. http:/www.ssportal.kerala.gov.in മുഖേന ഒക്ടോബര്‍ 31 നകം അപേക്ഷകള്‍ നല്‍കണം. രജിസ്‌ട്രേഷന്‍ കാലാവധി അവസാനിച്ച സ്‌കൂളുകള്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കിയ ശേഷം അപേക്ഷിക്കാം. ഫോണ്‍ : 04936-202593.
ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം
അംശാദായ കുടിശ്ശികയാല്‍ അംഗത്വം നഷ്ടപ്പെട്ട കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തൊഴിലാളികള്‍ക്ക് കുടിശ്ശിക തുക ഒടുക്കി അംഗത്വം പുനഃസ്ഥാപിക്കാന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബര്‍ ഒന്നിന് രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ ജില്ലാ തയ്യല്‍ തൊഴിലാളി ക്ഷേമനിധി ഓഫീസിലും നവംബര്‍ ആറിന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ സുല്‍ത്താന്‍ ബത്തേരി ഗാന്ധി ജംഗ്ഷനിലെ ബിന്‍ടെക്സ് ടൈലേഴ്സിലും നവംബര്‍ 15 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ മാനന്തവാടി ക്ലബ്കുന്ന് റോഡിലെ ബിഎംഎസ് ഓഫീസിലും ക്യാമ്പുകള്‍ നടക്കും. ഫോണ്‍: 04936 206426
അക്ഷയ കേന്ദ്രം റാങ്ക് ലിസ്റ്റ്
മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ മുട്ടില്‍ രണ്ട് മേഖലയിലെ അക്ഷയ കേന്ദ്രത്തിനായി തയ്യാറാക്കിയ പ്രൊവിഷണല്‍ റാങ്ക് പട്ടിക ജില്ലാ പഞ്ചായത്ത് ഓഫീസ്, മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയില്‍ ആക്ഷേപമുണ്ടെങ്കില്‍ 14 ദിവസത്തിനകം ജില്ലാ കളക്ടര്‍ക്ക് മുമ്പാകെ ഉന്നയിക്കാം. തൃപ്തികരമല്ലെങ്കില്‍ സംസ്ഥാന അക്ഷയ ഡയറക്ടര്‍ ചെയര്‍മാനായുള്ള കമ്മറ്റിക്ക് അപ്പീല്‍ നല്‍കാനും അവസരമുണ്ട്.
വാഹനലേലം
ജലസേചന വകുപ്പ് സുല്‍ത്താന്‍ ബത്തേരി മൈനര്‍ ഇറിഗേഷന്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ ഉപയോഗിച്ചിരുന്ന കെഎല്‍ 12 എഫ് 1853 നമ്പറിലുള്ള 2011 മോഡല്‍ ടാറ്റ സ്പാസിയോ ഗോള്‍ഡ് വാഹനം ലേലം ചെയ്യുന്നു. ലേല വില്‍പന നടത്തിയ വാഹനം അഞ്ച് വര്‍ഷത്തേക്ക് അതെ ഓഫീസിലേക്ക് വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം. ക്വട്ടേഷനുകള്‍ ഒക്ടോബര്‍ 30 വൈകിട്ട് നാലിനകം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫിസ്, എം.ഐ സബ് ഡിവിഷന്‍, സുല്‍ത്താന്‍ ബത്തേരി – 673592 വിലാസത്തില്‍ നല്‍കണം. ഫോണ്‍: 04936 223590.
എന്‍ ഊരില്‍ സ്റ്റാള്‍ വാടകയ്ക്ക്: ദര്‍ഘാസ് ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ജ്വല്ലറി, കരകൗശലം, തുണിത്തരങ്ങള്‍, പെയിന്റിങ്ങ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ സ്റ്റാളുകള്‍ വാടകയ്ക്ക് എടുത്ത് നടത്താന്‍ താത്പര്യമുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ വ്യക്തികള്‍, സ്വാശ്രയ സംഘങ്ങള്‍, സൊസൈറ്റികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ നവംബര്‍ 25 വൈകിട്ട് അഞ്ചിനകം പൂക്കോട്, വെറ്ററിനറി യൂണിവേഴ്സിറ്റിക്ക് സമീപമുള്ള എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റിയില്‍ നല്‍കണം. ഫോണ്‍: 6238071371
സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയില്‍ ഫോട്ടോ ജേണലിസം കോഴ്സിലേക്ക് സ്പോര്‍ട്ട് അഡ്മിഷന്‍ നടത്തുന്നു. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. മൂന്ന് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന് 25,000 രൂപയാണ് ഫീസ്. താത്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ഒക്ടോബര്‍ 31 നകം കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമി സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടണം. കൂടുതല്‍ വിവരങ്ങള്‍ www.kma.ac.in ല്‍ ലഭിക്കും. ഫോണ്‍: 8281360360, 0484-2422275.
സൗജന്യ കൗണ്‍സിലിങ് സേവനം
കേരള വനിതാ കമ്മീഷന്റെ എറണാകുളം, കോഴിക്കോട് റീജണല്‍ ഓഫീസുകളില്‍ സൗജന്യ കൗണ്‍സിലിങ് സേവനം ഒരുക്കുന്നു. എല്ലാ മാസവും ആദ്യ മൂന്ന് ആഴ്ചകളിലെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ സൗജന്യ കൗണ്‍സിലിങ് സേവനം ലഭിക്കുമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി അറിയിച്ചു. കൗണ്‍സിലിങ് ആവശ്യമായവര്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന റീജണല്‍ ഓഫീസ്, എറണാകുളം നോര്‍ത്ത് കോര്‍പറേഷന്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന റീജണല്‍ ഓഫീസിലോ ബന്ധപ്പെടണം. ഫോണ്‍: കോഴിക്കോട് -0495 2377590, എറണാകുളം- 0484 2926019.





Leave a Reply