ബത്തേരി ഉപജില്ല സ്റ്റേജിതര മത്സരം:വിധികര്‍ത്താക്കളുടെ പേര് വിവരങ്ങള്‍ ചോര്‍ന്നതില്‍ സമഗ്ര അന്വേക്ഷണം വേണം
ചീരാല്‍ :ഒക്ടോബര്‍ 24 ,25 തിയ്യതികളില്‍ ചീരാലിലെ സ്‌കൂളുകളില്‍ സംഘടിപ്പിച്ച ബത്തേരി ഉപജില്ല സ്റ്റേജിതര മത്സരങ്ങളുടെ വിധികര്‍ത്താക്കളുടെ പേര് വിവരങ്ങള്‍ ചോര്‍ന്നതില്‍ സമഗ്രമായ അന്വേഷണം വേണം ജനപ്രതിനിധികളെ അറിയിക്കാതെയാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത് ഇതില്‍ നിഗൂഢതയുണ്ടെന്നും അമല്‍ ജോയി പറഞ്ഞു വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും സംഘാടകരെയും വലിയ ആശങ്കയിലാക്കി ഈ സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണം. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉള്ള ജാഗ്രത വകുപ്പ് തലത്തില്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ബത്തേരി ഉപജില്ല കലോത്സവം നാളെ നടത്താനിരുന്ന സ്‌റ്റേജിതര മത്സരങ്ങൾക്ക്
ചീരാൽ ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ, ചീരാൽ എ യു പി സ്‌കൂൾ, ശാന്തി സ്‌കൂളുകളിൽ നാളെ നടക്കാനിരുന്ന മത്സരങ്ങൾ നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ സമയക്രമം അനുസരിച്ച് നടക്കും. ഇന്ന് നടക്കാനിരുന്ന മത്സരങ്ങൾ മാറ്റിവെച്ചിരുന്നു





Leave a Reply