May 6, 2026

കല്‍പ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ കേരള കോണ്‍ഗ്രസ്-ബി ധര്‍ണ 28ന്

0
site-psd-557
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കേരള കോണ്‍ഗ്രസ്-ബി ജില്ലാ കമ്മിറ്റി 28ന് രാവിലെ ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തും.എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ സി.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
ഉച്ചകഴിഞ്ഞ് രണ്ടിന് എംജിടി ഹാളില്‍ പ്രതിഷേധയോഗം ചേരും. സംസ്ഥാന സെക്രട്ടറി ലിജോ ജോണ്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സണ്ണി മാത്യു അധ്യക്ഷനാവും. നേതാക്കളായ കെ. ലക്ഷ്മണ്‍ദാസ്, പി. പ്രസന്നകുമാര്‍, കെ. ഭഗീരഥന്‍, കെ.ആര്‍. ജയരാജ്, പി.ജി. പ്രകാശന്‍, കെ.പി. ശശികുമാര്‍, പി.പി. ദാമോദരന്‍, നിതീഷ്‌കുമാര്‍, ജയിംസ് മേപ്പാടി, അനില്‍കുമാര്‍, ലൂസി ജോസഫ്, കെ. മിനി തുടങ്ങിയവര്‍ പങ്കെടുക്കും.

കേരളത്തോടുള്ള അവഗണന കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കുക, ജില്ലയിലെ വന്യമൃഗശല്യത്തിന് അടിയന്തര പരിഹാരം കാണുക, വനാതിര്‍ത്തികളില്‍ താമസിക്കുന്ന കര്‍ഷക കുടുംബങ്ങള്‍ക്ക് വനം വകുപ്പിന്റെ ചെലവില്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുക, കേന്ദ്ര വനനിയമങ്ങള്‍ കാലോചിതമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്ന് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സണ്ണി മാത്യു, സംസ്ഥാന സെക്രട്ടറി കെ. ഭഗീരഥന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ. ലക്ഷ്മണന്‍ദാസ്, സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ശശികുമാര്‍, ജില്ലാ കമ്മിറ്റിയംഗം പി.ജി. പ്രകാശന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *