കാക്കവയല്‍ കൈപ്പാടം കൈപ്പാടം കുന്ന് റോഡില്‍ തെരുവ് ലൈറ്റുകളുടെ അഭാവം; നാട്ടുകാര്‍ പ്രധിഷേതത്തില്‍
മുട്ടില്‍ പഞ്ചായത്ത് വാര്‍ഡ് നമ്പര്‍ 7ലെ കാക്കവയല്‍ കൈപ്പാടം മുതല്‍ കൈപ്പാടംകുന്ന് വരെയുള്ള റോഡില്‍ തെരുവ് ലൈറ്റുകള്‍ ഭാഗികമായി മാത്രമാണ് സ്ഥാപിച്ചിരിക്കുന്നത്. വ്യക്തിപരമായ സൗകര്യാര്‍ത്ഥം ചില പോസ്റ്റുകളില്‍ മാത്രം ലൈറ്റുകള്‍ സ്ഥാപിച്ചപ്പോള്‍, തുടര്‍ച്ചയായ അഞ്ച് ഇലക്ട്രിക് പോസ്റ്റുകളില്‍ ലൈറ്റുകള്‍ ഇല്ലാതെയാണ് സ്ഥിതി.പ്രശ്‌നം ഉടന്‍ പരിഹരിച്ച് എല്ലാ പോസ്റ്റുകളിലും ലൈറ്റുകള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പഞ്ചായത്തിലും വാര്‍ഡ് മെമ്പറും പരാതികള്‍ നല്‍കി.എത്രയും പെട്ടെന്ന് ഈ വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്ന്‌ജോണ്‍ സെബാസ്റ്റ്യന്‍ തൊട്ടിത്തറ,അപ്പുകുട്ടന്‍,അജീഷ് കമല ഭവന്‍, തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.
ഇതുമൂലം പ്രദേശവാസികള്‍ക്കും യാത്രക്കാരനും, പ്രത്യേകിച്ച് രാത്രിസമയങ്ങളില്‍, വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വരുന്നത്. റോഡിന്റെ മോശമായ അവസ്ഥയും വന്യമൃഗ ശല്യവും രൂക്ഷമായ പ്രദേശത്ത് രാത്രിയില്‍ യാത്ര ചെയ്യുന്നത് അപകടകരമാകുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.





Leave a Reply