കൊളഗപ്പാറ മേഖലയിലെ റോഡപകടങ്ങള്‍ക്ക് തടയിടണം:റാഫ്
ബത്തേരി:നാഷണല്‍ ഹൈവേ 766ല്‍ കല്‍പ്പറ്റ – ബത്തേരി റോഡില്‍ കൊളഗപ്പാറ, അമ്പലവയല്‍ റോഡ് ജംഗ്ഷനില്‍ അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങള്‍ തടയാന്‍ അടിയന്തിര പരിഹാരം കാണണമെന്ന് റോഡ് ആക്‌സിഡന്റ് ആക് ഷന്‍ ഫോറം ജില്ലാ ഘടകം ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു.നാട്ടുകാരുടെ ആവശ്യങ്ങള്‍ക്കായി റാഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി.ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഫാരിസ് സൈന്‍, വനിതാ പ്രസിഡന്റ് സീതാവിജയന്‍, ടിടി സുലൈമാന്‍,പി സി അസൈനാര്‍, രാധ രവീന്ദ്രന്‍, ശാലിനി.സി. പി,ഗിരീഷ് മീനങ്ങാടി, പോള്‍ ആലുങ്കല്‍, ഗീത കെ. പി, സിസിലി പി..കെ, പ്രസന്ന കൃഷ്ണന്‍,റോഷ്മില്ല ടി. പി, തുടങ്ങിയവര്‍ പങ്കെടുത്തു.
നാഷണല്‍ ഹൈവേയിലൂടെ അമിത വേഗതയിലാണ് വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കുന്നത്. അമ്പലവയല്‍ റോഡില്‍ നിന്നും എന്‍എച്ചിലേക്ക് കയറുന്ന വാഹനങ്ങള്‍ ഓടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ദിനംപ്രതി വര്‍ധിച്ചു വരുന്ന റോഡപകടങ്ങളും മരണങ്ങളും നിത്യ സംഭവങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള ബസ്സുകള്‍ റോഡിന്ന് വീതിയും സൗകര്യവുമുണ്ടെങ്കിലും റോഡിന്റെ നടുവില്‍ നിര്‍ത്തിക്കൊണ്ട് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് നേര്‍ക്കാഴ്ചകളാണ്. ബസ്സുകള്‍ നിശ്ചിത സ്ഥലത്ത് നിര്‍ത്തുന്നതിന്നായി ബസ് ഷെര്‍ട്ടറുകള്‍ നിര്‍മ്മിക്കണം. തല്‍ക്കാലം സ്റ്റോപ്പ് ബോര്‍ഡുകളെങ്കിലും സ്ഥാപിക്കണം. റാഫ് ജില്ലാ ജന :സെക്രട്ടറി സജി മണ്ഡലത്തിന്റെയും, ജെസിന്‍ എം.സിന്റെയും നേതൃത്വത്തില്‍ നൂറോളം പ്രദേശവാസികളും റാഫ് പ്രതിനിധി സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
സുല്‍ത്താന്‍ബത്തേരി സബ് ഡിവിഷനില്‍ പെടുന്ന ബത്തേരി,മീനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധികളിലായി 200 മീറ്റര്‍ അകലങ്ങളില്‍ രണ്ട് സ്പീഡ് ബ്രേക്കറുകള്‍ റോഡിന്ന് ഈ വശങ്ങളിലായി സ്ഥാപിച്ചാല്‍ ഈ അപകടങ്ങളെ തരണം ചെയ്യാനാകും. അധികൃതരുടെ അനുവാദവും അംഗീകാരവും ഉണ്ടായാല്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ ഇവ സ്ഥാപിക്കാന്‍ സമിതി ഒരുക്കമാണ്.





Leave a Reply