സംസ്ഥാന കരാട്ടെയിൽ പുൽപ്പള്ളിക്ക് അഭിമാനമായി ആൻസ്റ്റ്യൻ കെ. ഷജിൽ: വെങ്കലം നേടി
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ സംസ്ഥാന കായികമേളയുടെ ഭാഗമായി തിരുവനന്തപുരത്ത് വെച്ച് നടന്ന കരാട്ടെ മത്സരത്തിൽ പുൽപ്പള്ളിക്ക് അഭിമാനമായി ആൻസ്റ്റ്യൻ കെ. ഷജിൽ . അണ്ടർ 19 വിഭാഗം, 35 കിലോ കാറ്റഗറിയിൽ വയനാട് ജില്ലയെ പ്രതിനിധീകരിച്ചാണ് ആൻസ്റ്റ്യൻ വെങ്കല മെഡൽ (ബ്രോൺസ്) കരസ്ഥമാക്കിയത്.
പുൽപ്പള്ളിയിലെ സെൻ്റ് ജോർജ് എ.യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ഈ യുവതാരം.
പുൽപ്പള്ളി അലൻ തിലക് കരാട്ടെ സ്കൂളിലെ ക്യോഷി പി. വി. സുരേഷാണ് ആൻസ്റ്റ്യൻ്റെ പരിശീലകൻ. ഗുരുവിൻ്റെ ശിക്ഷണത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചതാണ് ആൻസ്റ്റ്യൻ സംസ്ഥാന തലത്തിൽ മെഡൽ നേട്ടം കൈവരിച്ചത്.
പുൽപ്പള്ളി, കാപ്പിക്കുന്ന് കുരിശുവിളയിൽ ഷജിൽ കെ. സെബാസ്റ്റ്യൻ- ജിനി ദമ്പതികളുടെ മകനാണ് ആൻസ്റ്റ്യൻ കെ. ഷജിൽ.





Leave a Reply