July 30, 2026

സര്‍ക്കാര്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് കീഴ്പ്പെടുന്നു: യുഡിഎഫ്

0
site-psd-571
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ : കേരളം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സംഘപരിവാര്‍ ശക്തികളുടെ സമ്മര്‍ദ്ദത്തിന് കീഴ്പ്പെടുന്നു എന്ന് യുഡിഎഫ് കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. പി എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതീലൂടെ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെയും കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളെയും ഈ സര്‍ക്കാര്‍ എത്രമാത്രം ഭയപ്പെടുന്നു എന്നുള്ളത് തെളിയിച്ചിരിക്കുകയാണ്.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ തുറന്നു കാണിക്കുന്നതിനായി നവംബര്‍ 2,3,4,5 തീയതികളിലായി ടി സിദ്ധിക്ക് എംഎല്‍എയുടെ നേതൃത്വത്തില്‍ വാഹന പ്രചരണ ജാഥ സംഘടിപ്പിക്കും.അഡ്വ:ടി സിദ്ധിഖ് എംഎല്‍എ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

മുന്നണിയില്‍ ചര്‍ച്ച ചെയ്തതല്ല എന്ന് പറഞ്ഞുകൊണ്ട് ചര്‍ച്ച വഴി മാറ്റാന്‍ ശ്രമിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. സംസ്ഥാനത്തെ വിദ്യാഭ്യാസരംഗം സംഘപരിവാര്‍ ശക്തികള്‍ക്ക് അടിയറ വയ്ക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത് പ്രതിഷേധാര്‍ഹം ആണെന്നും യോഗം കുറ്റപ്പെടുത്തി.

നിയോജകമണ്ഡലം ചെയര്‍മാന്‍ ടി ഹംസ അധ്യക്ഷനായിരുന്നു. യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ടി ഹംസ അധ്യക്ഷത വഹിച്ചു.ഡിസിസി പ്രസിഡണ്ട് അഡ്വ:ടി ജെ ഐസക്, എന്‍ ഡി അപ്പച്ചന്‍ എക്സ് എംഎല്‍എ, യുഡിഎഫ് കണ്‍വീനര്‍ പി പി ആലി,എന്‍ കെ റഷീദ്, യഹിയ ഖാന്‍ തലക്കല്‍,സലീം മേമന,പ്രവീണ്‍ തങ്കപ്പന്‍,ഒ വി അപ്പച്ചന്‍ പോള്‍സണ്‍ കൂവക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *