‘മിന്നും താരങ്ങള്‍’ ബ്ലോക്ക് തല ഭിന്നശേഷി കലോത്സവം നടത്തി
മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ 2025-26 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് തങ്ങളുടെ സര്‍ഗ്ഗവാസനകള്‍ പ്രകടിപ്പിക്കുന്നതിനും മാനസികവും, ശാരീരികവുമായ ഉല്ലാസത്തിനും വേണ്ടി മാനന്തവാടി ബ്ലോക്ക് തല ഭിന്നശേഷി കലോത്സവം ചൂട്ടക്കടവ് റിവര്‍ഡേല്‍ ഓഡിറ്റോറിയത്തില്‍ നടത്തി.വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതിയുടെ അധ്യക്ഷതയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി നിലവിളക്ക് കൊളുത്തി കലോത്സവം ഉദ്ഘാടനം ചെയ്തു.എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് കുട്ടി ബ്രാന്‍ മുഖ്യാതിഥിയായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സല്‍മ മോയിന്‍ പരിപാടിക്ക് സ്വാഗതം പറഞ്ഞു.വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. വി.വിജോള്‍,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി കല്യാണി, മെമ്പര്‍മാരായ ഇന്ദിര പ്രേമചന്ദ്രന്‍, പി ചന്ദ്രന്‍, ബി എം വിമല, അസീസ് വാളാട്, രമ്യ താരേഷ്,ജോയ്സി ഷാജു, വി ബാലന്‍, മാനന്തവാടി സി ഡി പി ഒ സിന്ധു കെ പി, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മാനന്തവാടി അഡീഷണല്‍ സി.ഡി.പി.ഒ.ജീജ നന്ദി പറഞ്ഞു.





Leave a Reply