മാനന്തവാടി ഉപജില്ല കലോത്സവം; പ്രചാരണത്തിന് തുടക്കം
ഉദയഗിരി: നവംബര്‍ 3 മുതല്‍ 7 വരെ തൊണ്ടര്‍നാട് എം.ടി.ഡി.എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന മാനന്തവാടി ഉപജില്ല കലോത്സവത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. ഉദയഗിരി എല്‍.പി സ്‌കൂളില്‍ ഉപജില്ലയിലെ മുഴുവന്‍ ഹെഡ് മാസ്റ്റര്‍മാര്‍ പങ്കെടുത്ത ചടങ്ങില്‍ ബെസ്റ്റര്‍ അക്കാഡമി എം.ഡി ജാബിര്‍ കൈപ്പാണി മനന്തവാടി എ.ഇ.ഒ സുനില്‍ കുമാറിനും, ബി.പി.സി സുരേഷ് കെ.കെ. യ്ക്കും കലോത്സവ പോസ്റ്റര്‍ കൈമാറിയാണ് ഉദ്ഘാടനം ചെയ്തത്.
കൃഷ്ണന്‍.കെ, സുബൈര്‍ ഗദ്ദാഫി, ഉദയഗിരി എച്ച്.എം ഷിജു എന്‍.വി, പി.ടി.എ പ്രസിഡന്റ് ബിജു അഗസ്റ്റിന്‍, പ്രേമചന്ദ്രന്‍ .കെ എന്നിവര്‍ സംസാരിച്ചു.





Leave a Reply