വിദ്യാഭ്യാസ മേഖല കാവിവല്‍ക്കരിക്കുന്നത് ആപല്‍ക്കരം-എസ്.വൈ.എസ്
ബത്തേരി :ബത്തേരി എസ്.വൈ.എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചു.എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.പി.എം ശ്രീയില്‍ ഒപ്പിട്ടതിലൂടെകേരള സര്‍ക്കാര്‍ മതേതര കേരളത്തിന് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ഇത് കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങള്‍ നടപ്പാക്കാന്‍ സൗകര്യം ചെയ്ത് കൊടുക്കലാണെന്നും ആശങ്ക പോലെ വിദ്യാഭ്യാസ മേഖല കാവിവല്‍ക്കരിച്ചാല്‍ അത് ഏറ്റവും ആപല്‍ക്കരവുമായിരിക്കുമെന്ന്
എസ്.വൈ.എസ് ജില്ലാ കമ്മിറ്റി ബത്തേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ആദര്‍ശ സമ്മേളനം അഭിപ്രായപ്പെട്ടു.എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാല്‍ അദ്ധ്യക്ഷനായി.
വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് പോലെ അതില്‍ നിന്ന് പിന്‍മാറാന്‍ പറ്റുന്നതാണെങ്കില്‍ എത്രയും പെട്ടെന്ന് അത് പിന്‍വലിച്ച് മതേതര കേരളത്തിന്റെ ആശങ്കയകറ്റണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി സുന്നി യുവജന സംഘം സംസ്ഥാന നേതാവും ബങ്കളൂരുവിലെ മത-സാമൂഹിക-വിദ്യാഭ്യാസ മേഖലകളിലെ നിറ സാന്നിധ്യവുമായഅബ്ദുലതീഫ് ഹാജിക്ക് ജില്ലാ കമ്മിറ്റി നല്‍കുന്ന സ്നേഹോപഹാരം പാണക്കാട് സയ്യിദ് ഹമീദലി തങ്ങള്‍ കൈമാറിതുടര്‍ന്നു നടന്ന പഠന സെഷനുകളില്‍ആദര്‍ശം അഹ്ലു സുന്നത്തി വല്‍ ജമാഅ എന്ന വിഷയം അബ്ദുല്‍ ഗഫൂര്‍ അന്‍വരിയുംസംഘടനാ സെഷനില്‍സമസ്ത നൂറിന്റെ നിറവില്‍ എന്ന വിഷയത്തില്‍ സത്താര്‍ പന്തല്ലൂരും ആനുകാലികം സെഷനില്‍ മതനിരാസം ഗൗരവം നഷ്ടപെടുന്നുവോ എന്ന വിഷയത്തില്‍ ശുഐബുല്‍ഹൈതമി വാരാമ്പറ്റയും സംസാരിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറികെ.എ. നാസര്‍ മൗലവിമടക്കിമല ആമുഖ പ്രഭാഷണവും വര്‍ക്കിംഗ് പ്രസിഡണ്ട് ‘കെ. മുഹമ്മദ് കുട്ടി ഹസനി കണിയാമ്പറ്റ സമാപന സന്ദേശവും നല്‍കി എം. ഹസ്സന്‍മുസ്ലിയാര്‍, കെ.സി.കെ.തങ്ങള്‍, സയ്യിദ്വിശിഹാബുദ്ദീന്‍ തങ്ങള്‍ പേരാല്‍, കെ.വി.എസ് ഇമ്പിച്ചിക്കോയ തങ്ങള്‍ തലപ്പുഴ, ഇബ്രാഹിം ഫൈസി വാളാട് , പോള ഇബ്രാഹിം മുസ്ലിയാര്‍, എസ്. മുഹമ്മദ് ദാരിമി, സി.പി. ഹാരിസ് ബാഖവി, മൊയ്തീന്‍കുട്ടിപിണങ്ങോട്, അബൂബക്കര്‍ ഫൈസി മണിച്ചിറ, മൊയ്തു ദാരിമി,മോയിന്‍ ഫൈസി നീലഗിരി, സുലൈമാന്‍ ദാരിമി വാകേരി, ഹനീഫല്‍ ഫൈസി വാകേരി, മൊയ്തീന്‍ കുട്ടിയമാനി , അയ്യൂബ് മാസ്റ്റര്‍, നജ്മുദ്ധീന്‍ ദാരിമി, നൂറുദ്ധീന്‍ ഹാജി പാഴേരി, അബ്ബാസ് വാഫി, അബ്ദുലതീഫ് ഫൈസി, നൗശീര്‍വാഫി, റിയാസ് ഫൈസി, പി. സുബൈര്‍ ഹാജി കണിയാമ്പറ്റ, എ കെ മുഹമ്മദ് ദാരിമി വകേരി, എ കെ സുലൈമാന്‍ മൗലവി,വി.കെ. അബ്ദുറഹ്‌മാന്‍ ദാരിമി, ഉമര്‍ നിസാമി, കെ.സി. മുനീര്‍, നൗഫല്‍മാസ്റ്റര്‍ വാകേരി,ഹാരിസ്മാസ്റ്റര്‍, അബ്ബാസ് ഫൈസി വാരാമ്പറ്റ,ഇസ്മാഈല്‍ ദാരിമി, സിദ്ദിഖ് പിണങ്ങോട്, അശ്റഫ് ഫൈസി പനമരം, പി.സി. ഉമര്‍ മൗലവി, സി.കെ. ശംസുദ്ദീന്‍ റഹ്‌മാനി , ഹംസഹാജി വേങ്ങൂര്‍,ഹംസ ഹാജി കല്ലുവയല്‍,നാസര്‍ ഹാജി വാ,അബ്ദുസ്സലാം കോട്ടക്കുന്ന്, മുസ്തഫ ദാരിമി, സ്വാദിഖ്തങ്ങള്‍ കല്‍പ്പറ്റ, കണക്കയില്‍ മുഹമ്മദ് ഹാജി,ഉസ്മാന്‍ ഹാജിബി ചേനക്കല്‍,ഫാറൂക്ക് ഹാജി നായിക്കട്ടി,കണ്ണോത്ത് മുസ്തഫ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു





Leave a Reply