May 5, 2026

ജയിന്‍ ഗൂഢാള്‍ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു

0
site-psd-580
By ന്യൂസ് വയനാട് ബ്യൂറോ

 

മീനങ്ങാടി: സയന്‍സ് ടെക്‌നോളജി എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ വയനാട് സംഘടിപ്പിച്ച ജയിന്‍ ഗൂഡാള്‍ അനുസ്മരണ പ്രഭാഷണം പ്രസിദ്ധ പ്രകൃതി നിരീക്ഷകനായ ഡോക്ടര്‍ അനില്‍ സക്കറിയ ഉദ്ഘാടനം (റിട്ട.അസി.ഡയറക്ടര്‍,ആനിമല്‍ ഹസ്ബന്‍ഡറി വയനാട്) നിര്‍വഹിച്ചു. സ്റ്റെര്‍ക്ക് എക്‌സിക്യൂട്ടീവ് അംഗവും പൂക്കോട് വെറ്റ്‌റിനറി കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ആ.എല്‍ രതീഷ് മോഡറേറ്ററായിരുന്നു. സ്റ്റെര്‍ക്ക് സി.ഇ.ഒ.എം.എം. ടോമി,ഇ.വി. വിനോദ് മാനന്തവാടി എന്നിവര്‍ സംസാരിച്ചു.സ്റ്റെര്‍ക്ക് വൈസ് ചെയര്‍മാന്‍ പി.ആര്‍. മധുസുദനന്‍ ആ മുഖാവതരണം നടത്തി.

ജെയില്‍ ഗൂഡാള്‍ കിഴക്കന്‍ ആഫ്രിക്കയിലെ ടാന്‍സിയാനിയയില്‍ ഗോംബേ സ്ട്രീം ചാമ്പാന്‍സി റിസേര്‍ വില്‍ 45 വര്‍ഷക്കാലം ചിമ്പാന്‍സികളുടെ വ്യതിരക്തങ്ങളായ സ്വാഭാവങ്ങള്‍ പഠിച്ച മഹത് വനിതയാണ്. 1934 ല്‍ ജനിച്ച അവര്‍ 2025 ഓക്ടോബര്‍ ഒന്നിനാണ് അന്തരിച്ചത്. ചിമ്പാന്‍സികള്‍ പ്രൈമേറ്റ് ആണ് .അവ ഉപകരണങ്ങള്‍ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്യും എന്ന് അവര്‍ കണ്ടെത്തി. അവ മാംസം ഭക്ഷിക്കും, മഴയത്ത് നൃത്തം ചെയ്യും ,സംഘംചേരും, കുട്ടികളെ പരിപാലിക്കും , പരിശീലിപ്പിക്കും, പരസ്പരം യുദ്ധം ചെയ്യും എന്നെല്ലാം നിരീക്ഷണത്തിലൂടെ കണ്ടെത്തി. അവരുടെ മെന്റര്‍ ആയിരുന്ന നരവംശ ശാസ്ത്രജ്ഞന്‍ ലൂയിസ് ലിക്കേയ് പറഞ്ഞത് ‘ ഇപ്പോള്‍ നമ്മള്‍ ഒന്നുകില്‍ ‘ഉപകരണം’, ‘മനുഷ്യന്‍’ എന്നത് പുനര്‍ നിര്‍വ്വചിക്കണം അല്ലെങ്കില്‍ ചിമ്പാന്‍സികളെ മനുഷ്യന്മാരായി കണക്കാക്കണം’ എന്നാണ്. മനുഷ്യന്റെ സ്വഭാവങ്ങളെല്ലാം ചിമ്പാന്‍സിയിലും ഉണ്ട്. ചിമ്പാന്‍സിയുടെ സ്വഭാവം നിര്‍ണ്ണയിക്കുന്ന ജീന്‍ 98.5 ശതമാനം മനുഷ്യന്റെ ജീന്‍ തന്നെയാണ്. എന്നാല്‍ മനുഷ്യന്‍ ഈ ജീവികളെ നിഷ്‌ക്കരുണം കൊല്ലുകയും, അവയുടെ കുഞ്ഞുങ്ങളെ പിടിച്ചു കൊണ്ടുവന്ന് വീട്ടില്‍ വളര്‍ത്തുകയും ചെയ്യുന്നത് ഗുഡാളിനെ വളരെയധികം വേദനിപ്പിച്ചു. അങ്ങനെ മൃഗങ്ങളെ സ്‌നേഹിക്കണം എന്ന ആശയ പ്രചരണത്തിലേയ്ക്ക് അവര്‍ നീങ്ങി. സസ്യാഹാരം മാത്രം കഴിക്കുക എന്ന നിലപാട് അവര്‍ സ്വീകരിക്കുകയും ചെയ്തു.പ്രോജക്ട് പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ഗുഡാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുകയും പുസ്തകങ്ങള്‍ രചിക്കുകയും, ജനങ്ങള്‍ക്കിടയില്‍ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുകയായിരുന്നു. അവര്‍ ലോകത്തിനു നല്കിയ സംഭാവനകള്‍ അതുല്യമാണ് എന്ന് അനുസ്മരണ പ്രഭാഷണത്തില്‍ ഡോ. അനില്‍ സക്കറിയ ചൂണ്ടിക്കാട്ടി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *