August 19, 2026

പൊതുജനങ്ങളെ ട്രാഫിക് പോലീസ് ബുദ്ധിമുട്ടിക്കരുത്: മാനന്തവാടി മുന്‍സിപ്പല്‍ മുസ്ലിംലീഗ്

0
site-psd-595
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: മാനന്തവാടി ടൗണില്‍ പലവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതു ജനങ്ങളെ മാനന്തവാടി ട്രാഫിക് പോലീസ് ബുദ്ധിമുട്ടിക്കുന്നതായി മാനന്തവാടി മുസ്ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി ആരോപിച്ചു.തൃശ്ശിലേരി സ്വദേശി ടൗണില്‍ കാര്‍ പാര്‍ക്ക് ചെയ്ത് ആവശ്യം കഴിഞ്ഞ് തിരിച്ചു വന്നപ്പോള്‍ കാറിന് പിഴ ചുമത്തുകയും അദ്ദേഹം വിവരാവകാശ നിയമപ്രകാരം കാരണം ആരാഞ്ഞപ്പോള്‍ അത് നോ പാര്‍ക്കിംഗ് ഏരിയ അല്ല എന്ന് ബന്ധപ്പെട്ട അധികാരികള്‍ മറുപടി നല്‍കുകയും ചെയ്ത സാഹചര്യമുണ്ടായി.5 മിനിറ്റ് പോലും മരുന്ന് പോലെയുള്ള അവശ്യസാധനങ്ങള്‍ വാങ്ങുവാന്‍ പറ്റാത്ത സാഹചര്യത്തില്‍ പൊതുജനങ്ങളും മാനന്തവാടിയിലെ കച്ചവടക്കാരും ബുദ്ധിമുട്ടുകയാണെന്നും മുസ്ലിംലീഗ് ആരോപിച്ചു.

മരുന്നു വാങ്ങിക്കുവാനും മറ്റ് ആവശ്യങ്ങള്‍ക്കായും വരുന്ന സാധാരണക്കാരെയാണ് മാനന്തവാടി ട്രാഫിക് പോലീസ് ദ്രോഹിക്കുന്നത്.വെള്ളവരയുടെ ഉള്ളില്‍ വെച്ചിട്ട് 5 മിനിറ്റ് പോലും മരുന്ന് പോലെയുള്ള അവശ്യസാധനങ്ങള്‍ വാങ്ങുവാന്‍ പറ്റാത്ത സാഹചര്യത്തില്‍ പൊതുജനങ്ങളും മാനന്തവാടിയിലെ കച്ചവടക്കാരും ബുദ്ധിമുട്ടുകയാണെന്നും മുസ്ലിംലീഗ് ആരോപിച്ചു. കൃത്യമായ ഒരു പരിഹാരം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കില്‍ പൊതുജനങ്ങളെ അണിനിരത്തി മാനന്തവാടി പോലീസ് സ്റ്റേഷന്‍ മാര്‍ച്ചും ധര്‍ണ്ണയും അടക്കമുള്ള സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് മാനന്തവാടി മുസ്ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി അറിയിച്ചു.

യോഗത്തില്‍ മുന്‍സിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് പി വി എസ് മൂസ്സ അധ്യക്ഷനായി.ജനറല്‍ സെക്രട്ടറി അര്‍ഷാദ് ചെറ്റപ്പാലം സ്വാഗതവും സെക്രട്ടറി ഹംസ ഇസ്മാലിനന്ദിയും പറഞ്ഞു.സി കുഞ്ഞബ്ദുള്ളപടയന്‍ മുഹമ്മദ്, കടവത്ത് മുഹമ്മദ്,മൊയ്തൂട്ടി കുഴിനിലം,ഉസ്മാന്‍ മഞ്ചേരിഹുസൈന്‍ കുഴിനിലം, സലീം പി എച്, നൗഫല്‍ ബ്യൂട്ടി,റസാക്ക് മാസ്റ്റര്‍, മുനീര്‍ പാറക്കടവ്, മുഹമ്മദ് കുഴി നിലം,റബിയത് പിലാക്കാവ് മൊയ്തു പി കെ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *