August 19, 2026

താളൂര്‍ യാക്കോബായ പള്ളിയില്‍ ഓര്‍മ്മ പെരുന്നാള്‍ 1, 2 തിയ്യതികളില്‍

0
site-psd-596
By ന്യൂസ് വയനാട് ബ്യൂറോ

താളൂര്‍: താളൂര്‍ സെന്റ്മേരിസ് യാക്കോബായ സുറിയാനി പള്ളിയില്‍ മോര്‍ ഗ്രിഗോറിയോസ് (പരുമല ) തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 1, 2 തിയ്യതികളില്‍ ആഘോഷിക്കും.നവംബര്‍ 1 ന് വൈകിട്ട് 6 മണിക്ക് വികാരി ഫാ.ഡോ. മത്തായി അതിരംപുഴയില്‍ കൊടി ഉയര്‍ത്തും.7 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥന, തുടര്‍ന്ന് പ്രസംഗം, ആശീര്‍വാദം എന്നി നടക്കും. നവംബര്‍ 2 ന് രാവിലെ 7 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 8 മണിക്ക് വി.കുര്‍ബ്ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, പ്രസംഗം (ഫാ.ഷൈജന്‍ മറുതല), പ്രദക്ഷിണം (കുരിശിങ്കലേക്ക്), സെമിത്തേരിയില്‍ ധുപ പ്രാര്‍ത്ഥന, ആശിര്‍വാദം,നേര്‍ച്ച ഭക്ഷണം, 1 മണിക്ക് കൊടിയിറക്കല്‍ എന്നിവയോടെ ഒര്‍മ്മപ്പെരുന്നാള്‍ സമാപിക്കും

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *