ശമ്പള സംരക്ഷണ ദിനം ആചരിച്ച് കേരള എന്‍.ജി.ഒ സംഘ്
കല്‍പ്പറ്റ കലക്ട്രേറ്റ് പരിസരത്ത് ശമ്പള സംരക്ഷണ ദിനാചരണം ആചരിച്ച് കേരള എന്‍.ജി.ഒ സംഘ്.ജില്ലാ പ്രസിഡന്റ് വി.പി. ബ്രിജേഷ് ശമ്പള സംരക്ഷണ ദിനാചരണം ഉദ്ഘാടനം ചെയ്തു.കെ ഗോപാലകൃഷ്ണന്‍, എം.കെ പ്രസാദ്, പി സുരേഷ്, എം.ആര്‍.സുധി, ശിവപ്രസാദ്, സന്തോഷ് നമ്പ്യാര്‍, വി കെ ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
2018 ല്‍ ജീവനക്കാരുടെ അനുവാദം കൂടാതെ ശമ്പളം പിടിച്ചെടുക്കാന്‍ നടത്തിയ സര്‍ക്കാര്‍ നീക്കത്തിനെതിരായ ശമ്പളം ജീവനക്കാരുടെ അവകാശമാണെന്ന സുപ്രീം കോടതിയുടെ ഐതിഹാസിക ഉത്തരവ് ഉണ്ടായത് 2018 ഒക്ടോബര്‍ 29 നാണ്. ശമ്പളം പിടിച്ചെടുക്കാതിരിക്കണമെങ്കില്‍ വിസമ്മത പത്രം നല്കണമെന്ന വിചിത്രമായ ഉത്തരവിറക്കിയ ഇടതുപക്ഷ സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയായിരുന്നു കോടതി ഉത്തരവ്. തൊഴിലാളി പ്രസ്ഥാനമെന്ന് മേനി നടിക്കുന്ന ഇടത് പാര്‍ട്ടികള്‍ ഭരിക്കുന്ന കേരളത്തില്‍ തൊഴിലാളിയുടെ സമ്മതം കൂടാതെ ശമ്പളം പിടിച്ചെടുക്കാമെന്ന ഉത്തരവിറക്കിയത് ജീവനക്കാര്‍ക്കിടയില്‍ കടുത്ത അമര്‍ഷത്തിന് ഇടയാക്കി. സര്‍ക്കാരിന്റെ ശമ്പള അപഹരണ തീരുമാനത്തിനെതിരെ കേരള എന്‍.ജി.ഒ. സംഘാണ് ഹൈക്കോടതിയിലും, തുടര്‍ന്ന് സുപ്രീം കോടതിയിലും നിയമ പോരാട്ടം നടത്തിയത്. പിന്നീട് ഡഫര്‍ ചെയ്ത ശമ്പളം തിരികെ ലഭിക്കുന്നതിനും സംഘടന കോടതിയെ സമീപിക്കുകയും ജീവനക്കാര്‍ക്ക് അനുകൂലമായ ഉത്തരവ് സമ്പാദിക്കുകയും ചെയ്തു. ജീവനക്കാരുടെ അര്‍ഹമായ നിരവധി ആനുകൂല്യങ്ങളാണ് കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ ഇടത് ഭരണം കവര്‍ന്നെടുത്തത്. ക്ഷാമബത്ത പോലും തിരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍ പ്രഖ്യാപിക്കുന്ന ആനുകൂല്യമായി മാറി.





Leave a Reply