August 12, 2026

സ്വാശ്രയ കര്‍ഷക സമിതി കര്‍ഷക സംഗമം നടത്തി

0
site-psd-605
By ന്യൂസ് വയനാട് ബ്യൂറോ

 

പടിഞ്ഞാറത്തറ: സ്വാശ്രയ കര്‍ഷക സമിതിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷക സംഗമം നടത്തി. ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് കെ.സി. ജോസഫ് അധ്യക്ഷനായി.വിഎഫ്പിസികെ ഡയറക്ടര്‍ ഷീജ മാത്യു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ അബ്ദുറഹ്‌മാന്‍, വിഎഫ്പിസികെ ജില്ലാ മാനേജര്‍ സുജ തോമസ്, ഡെപ്യൂട്ടി മാനേജര്‍ സുബി സെബാസ്റ്റ്യന്‍, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എ. ജോസ്, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ബാബു, റഷീദ് വാഴയില്‍, കൃഷി ഓഫീസര്‍ പി.ജെ. ആര്യ എന്നിവര്‍ പ്രസംഗിച്ചു.കെ.ജെ. മാത്യു സ്വാഗതവും കെ. ഉസ്മാന്‍ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *