May 2, 2026

വികസന നേട്ടങ്ങള്‍ അവതരിപ്പിച്ച് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

0
site-psd-61=33
By ന്യൂസ് വയനാട് ബ്യൂറോ

 

അഞ്ച് വര്‍ഷത്തെ വികസന നേട്ടങ്ങള്‍ അവതരിപ്പിച്ച്കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. കണിയാമ്പറ്റ മുല്ല ഹാജി മദ്രസ ഓഡിറ്റോറിയത്തില്‍ നടന്ന വികസന സദസ്സ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. വി രജിത ഉദ്ഘാടനം ചെയ്തു. ക്ഷീര – മൃഗസംരക്ഷണ മേഖലയില്‍ പാലിന് സബ്‌സിഡി നല്‍കല്‍, മൃഗാശുപത്രിക്ക് മരുന്ന് ലഭ്യമാക്കല്‍, കന്നുകുട്ടി പരിപാലന പദ്ധതി, ചികിത്സാ കേന്ദ്രങ്ങളുടെ ഭൗതിക സൗകര്യം വര്‍ദ്ധിപ്പിക്കല്‍, കാലിത്തീറ്റയ്ക്കുള്ള ധനസഹായ പദ്ധതി, കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ്, മുട്ടക്കോഴി വളര്‍ത്തല്‍ പ്രോത്സാഹനം എന്നിവ ഉള്‍പ്പെടുത്തി പഞ്ചായത്ത് നിരവധി പദ്ധതികള്‍ നടപ്പാക്കി.

നെല്‍കൃഷിക്ക് കൂലിച്ചെലവിന് സബ്സിഡി നല്‍കല്‍, പച്ചക്കറി കൃഷി വ്യാപനം, തെങ്ങിന്‍ തൈയും പയര്‍വിത്തും വിതരണം, ചെക്ക് ഡാമുകള്‍, തടയണകള്‍ എന്നിവയുടെ നിര്‍മ്മാണം, കനാലുകള്‍, പമ്പ് ഹൗസുകള്‍ മുതലായവ നിര്‍മ്മിച്ച് ജലസേചന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കല്‍, നാളികേര ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍, കുരുമുളക് കൃഷിക്ക് പ്രോത്സാഹനം, നെല്‍വിത്ത് വിതരണം, മത്സ്യ കൃഷി സഹായം, ഏലം, ജാതി, കവുങ്ങ് മുതലായ തൈ വിതരണം തുടങ്ങി കൃഷി, തൊഴിലുറപ്പ് പരിസ്ഥിതി സംരക്ഷണം മേഖലയില്‍ ഗ്രാമപഞ്ചായത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച്ച വെച്ചതായി വികസന സദസ്സില്‍ വിശദീകരിച്ചു.

ദാരിദ്ര്യ ലഘുകരണവും പാര്‍പ്പിട വികസനവും ലക്ഷ്യമാക്കി ഭവന നിര്‍മ്മാണം, ഭവന പുനരുദ്ധരാണം, പൂര്‍ത്തീകരിക്കാത്ത വീടുകളുടെ പൂര്‍ത്തീകരണം, ശുചിത്വ ശൗചാലയങ്ങളുടെ നിര്‍മ്മാണം, ആശ്ര അഗതി പദ്ധതി, ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണം പുനരുദ്ധാരണം, സാമൂഹ്യ നീതി,കുട്ടികള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, ഭിന്നലിംഗക്കാര്‍ക്ക് പുരോഗതി തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കാന്‍ ഗ്രാമപഞ്ചായത്തിന് സാധിച്ചു.
കിടപ്പ് രോഗികള്‍ക്ക് പോക്ഷകാഹാര കിറ്റ് നല്‍കല്‍, ബാലസഭ പ്രവര്‍ത്തനങ്ങള്‍, ഭിന്നശേഷിക്കാര്‍ക്ക് സ്‌കോളര്‍ഷിപ്പ്, അങ്കണവാടികളിലെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, അങ്കണവാടികളിലൂടെയുള്ള പോഷകാഹാര വിതരണം, വയോജനങ്ങള്‍ക്ക് കട്ടില്‍, കമ്പിളി, മരുന്ന് എന്നിവ നല്‍കില്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത് നടപ്പാക്കി. അങ്കണവാടികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച്, എല്ലാ കേന്ദ്രങ്ങളിലും സ്വന്തമായ കെട്ടിടം, കുടിവെള്ളം, വൈദ്യുതി കണക്ഷന്‍ എന്നിവ പൂര്‍ത്തിയാക്കി.
പട്ടികജാതി- പട്ടിക വര്‍ഗ്ഗ വികസനത്തിന്റെ ഭാഗമായി ഭൂരഹിത ഭവന രഹിതര്‍ക്ക് സ്ഥലം- വീട്, നടപ്പാതകളുടെ നിര്‍മ്മാണവും നവീകരണവും, വൈദ്യുതിയും കുടിവെള്ളവും ലഭ്യമാക്കല്‍, വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്‌ടോപ്, മേശ, കസേര, ഗതാഗത സൗകര്യം, വീടുകളുടെ പുനരുദ്ധാരണം,
വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാത ഭക്ഷണം, ബാഗ്, കുട എന്നീ പദ്ധതികള്‍ ഗ്രാമപഞ്ചായത്ത് പൂര്‍ത്തിയാക്കി. വരദൂര്‍ സി.എച്ച്.എസി യെ എഫ്.എച്ച്.എസി ആയി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ നടന്ന് വരുന്നു. ഇതിനായി ജില്ലാ കോണ്‍ക്ലേവില്‍ സി.എസ്.ആര്‍ അനുവദിച്ചിട്ടുണ്ട്.
പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി സി.എസ്.ആര്‍ ഫണ്ട് ലഭ്യമാക്കി ആബുലന്‍സ് വാങ്ങല്‍, സി.എസ്.ആര്‍ ഫണ്ട് ഉപയോഗപ്പെടുത്തി വരദൂര്‍ സി.എച്ച്.എസിക്ക് വാഹാനം വാങ്ങല്‍, വരദൂര്‍ ആശുപത്രിയില്‍ പൊതുജന സൗകര്യാര്‍ത്ഥം ലാബോറട്ടറി ഏര്‍പ്പെടുത്തല്‍, കണിയാമ്പറ്റ, കമ്പളക്കാട് സര്‍ക്കാര്‍ യു.പി സ്‌കൂളുകളില്‍ കുട്ടികളുടെ പാര്‍ക്ക്, പുന്തോട്ടം മുതലായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തല്‍, ഗ്രാമ പഞ്ചായത്ത് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണം, ജൈവവൈവിധ്യ ബോര്‍ഡിന്റെ ഫണ്ട് ലഭ്യമാക്കി കരണി കരിയാത്തന്‍ കാവ്, പത്താം വാര്‍ഡിലെ കണ്ടഭദ്ര കാവ് എന്നിവടങ്ങളില്‍ കാവ് നവീകരണം, ജൈവ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഗ്രാമപഞ്ചായത്തിന്റെ മികച്ച നേട്ടങ്ങളാണ്.
ഡെസ്റ്റിനേഷന്‍ ചാലഞ്ച് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വരദൂര്‍ മൃഗാശുപത്രി കവലയക്ക് സമീപം ഓപ്പണ്‍ ജിംനേഷ്യം, കഫ്റ്റീരിയ, കുട്ടികളുടെ പാര്‍ക്ക് തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ ടൂറിസം കേന്ദ്രവും കല്ലംചിറ ചെക്ക് ഡാമിന് സമീപം ബോട്ടിങ്, പാര്‍ക്കിങ് സൗകര്യങ്ങളോടെ കൂടിയ വിനോദ കേന്ദ്രവും ആരംഭിക്കുന്നതിനുള്ള അവസാനഘട്ട പ്രവര്‍ത്തിയിലാണ് ഗ്രാമപഞ്ചായത്ത്.
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂര്‍ഷ ചേനോത്ത് അധ്യക്ഷനായ പരിപാടിയില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി, ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യ ലിഷു, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.മനോഹരന്‍,ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എന്‍.ബി ബിജിത്ത്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി. മുരളി മാസ്റ്റര്‍, ഇമ്പ്‌ലിമെന്റിങ് ഓഫീസര്‍മാര്‍, ഹരിത കര്‍മ സേന അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, പൊതുജനങ്ങള്‍ ജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *