May 2, 2026

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0
ariyipp
By ന്യൂസ് വയനാട് ബ്യൂറോ

ന്യൂനപക്ഷ നേതാക്കളുമായി കമ്മീഷന്‍ കൂടിക്കാഴ്ച നടത്തി

ന്യൂനപക്ഷ വിഭാഗത്തിലെ ജൈന മത സംഘടനാ നേതാക്കളുമായി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ എ.എ റഷീദ് കൂടിക്കാഴ്ച നടത്തി. ജൈന മതക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രവേശന സംവരണം, എന്‍ട്രന്‍സ് പരിശീലന കേന്ദ്രങ്ങള്‍, മൈക്രോഫിനാന്‍സ് സംരംഭത്തിന് ധനസഹായം, മഹാവീര്‍ ജയന്തി ആഘോഷത്തിന് സാമ്പത്തിക സഹായം, ന്യൂനപക്ഷ വിഭാഗത്തിലെ വിധവകളുടെ വീട് അറ്റകുറ്റപ്പണികള്‍ക്കായി നല്‍കുന്ന സാമ്പത്തിക സഹായത്തിലെ നിബന്ധനകളില്‍ ഭേദഗതി വരുത്തല്‍ തുടങ്ങിയ ആവശ്യങ്ങള്‍ സംഘടനാ നേതാക്കള്‍ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തി. കല്‍പ്പറ്റ ഗവ റസ്റ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ സംഘടനാ നേതാക്കളായ എം.എ രാജേഷ്, മഹേന്ദ്രകുമാര്‍, ജയകീര്‍ത്തി, എന്‍.ആര്‍ പ്രദീപ് എന്നിവര്‍ പങ്കെടുത്തു.

എസ്.സി എസ്.ടി മോണിറ്ററിങ്ങ് കമ്മിറ്റി യോഗം

എസ്.സി/ എസ്.ടി രണ്ടാം പാദവാര്‍ഷിക മോണിറ്ററിങ്ങ് കമ്മിറ്റി യോഗം നവംബർ 11 ന് രാവിലെ 11 ന് കൽപ്പറ്റ ജില്ലാ പോലീസ് കാര്യാലയത്തില്‍ നടക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ടെൻഡർ ക്ഷണിച്ചു

പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ കോൺഫെറൻസ് ഹാൾ നവീകരിക്കുന്നതിനായി വുഡൻ, ഇന്റീരിയർ വർക്കുകൾ ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികൾ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ നവംബർ 11 ഉച്ച ഒന്ന് വരെ പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്വീകരിക്കും. ഫോൺ: 04936 211110

മരങ്ങള്‍ ലേലം

ബാണാസുരസാഗര്‍ ജലസേചന പദ്ധതിക്ക് കീഴിലെ വെണ്ണിയോട്, കുറുമ്പാല ഭാഗങ്ങളിലെ ജലവിതരണ കനാല്‍ നിര്‍മാണ സ്ഥലത്തെ മരങ്ങള്‍ നവംബര്‍ നാലിന് രാവിലെ 11 ന് ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍ -04936 29 2205, 04936 273598, 9446257110, 8943902890.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *