May 4, 2026

കേരള പിറവി ദിനത്തില്‍ യാചന സമരം നടത്തും എസ് എന്‍ പി എസ് ഇ സി കെ

0
site-psd-638
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക സ്റ്റാറ്റിയുട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി നാളെ നവംബര്‍ 1 നു വയനാട് ജില്ലാ കളക്ടറേറ്റ് പടിക്കല്‍ പങ്കാളിത്ത പെന്‍ഷനില്‍ പെട്ടു വിരമിച്ച ജീവനക്കാരുടെ നേതൃത്വത്തില്‍ യാചന സമരം നടത്തും.ക്ഷേമ പെന്‍ഷന്‍ പോലും 2000/ രൂപാ നല്‍കുന്ന സമയത്ത് 10 വര്‍ഷത്തോളം സര്‍ക്കാരിന് വേണ്ടി സേവനം ചെയ്തിട്ട് വളരെ തുച്ഛമായ വേതനമാണ് വിരമിച്ച പല ജീവനക്കാരും കൈ പറ്റുന്നത്. ഒരു നേരത്തെ മരുന്നിനു പോലും പലര്‍ക്കും ലഭിക്കുന്ന തുക തികയാത്ത അവസ്ഥയാണ് ഈ സാഹചര്യത്തിലാണ് സമരം നടത്തുന്നതെന്ന് പങ്കാളിത്ത പെന്‍ഷന്‍ ജീവനക്കാരുടെ സംഘടനയായ എസ്എന്‍പിഎല്ഇസികെ ഭാരവാഹികള്‍ അറിയിച്ചു.

കേരള പിറവി ദിനത്തില്‍ കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കേരള നിയമ സഭയിലേക്കും പങ്കാളിത്ത പെന്‍ഷന്‍ ജീവനക്കാരുടെ സംഘടനയായ എസ്എന്‍പിഎല്ഇസികെയുടെ നേതൃത്വത്തില്‍ വിരമിച്ച ജീവനക്കാരുടെ യാചന സമരം നടത്തുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *