വയനാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ലിഫ്റ്റ് ഉദ്ഘാടനം ചെയ്തു
കല്‍പ്പറ്റ: കേരള സര്‍ക്കാരിന്റെ നൂറു ദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭാരതീയ ചികിത്സാ വകുപ്പ് പ്ലാന്‍ ഫണ്ട് വിനിയോഗിച്ച് വയനാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ലിഫ്റ്റ്, ബാത്ത്‌റൂം, ഗ്യാസ് റൂം എന്നിവയുടെ ഉദ്ഘാടനം ആരോഗ്യ -വനിത-ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. ചടങ്ങില്‍ കല്‍പറ്റ നിയോജക മണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധീഖ് അധ്യക്ഷനായി.വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ , ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ മുഹമ്മദ് ബഷീര്‍ എം എന്നിവര്‍ മുഖ്യാതിഥികളായി.
എച്ച് എം. സി അംഗങ്ങളായ കെ.വി മാത്യു മാസ്റ്റര്‍, അബ്ദുള്‍ റസാഖ്, രാമകൃഷ്ണന്‍.എം ആര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ: പ്രഷീല. കെ സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ഡോ: സ്മിത. കെ നന്ദിയും പറഞ്ഞു.





Leave a Reply