മോപ്പിംഗ് റോബോട്ട് വികസിപ്പിച്ചെടുത്ത് കരിങ്ങാരി സ്‌കൂളിലെ വിദ്യാര്‍ഥികള്‍
ശാസ്ത്രവബോധം വിദ്യാര്‍ഥികളില്‍ ഫലപ്രദമാകുന്നതിന്റെ വ്യക്തമായ തെളിവാവുകയാണ് കരിങ്ങാരി ഗവ.യു.പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത മോപ്പിംഗ് റോബോട്ട്. പൊടിപടലങ്ങള്‍ വലിച്ചെടുത്തും, നിലത്ത് പടര്‍ന്ന വെള്ളം ഒപ്പിയെടുത്തും റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ട് വിദ്യാര്‍ത്ഥികളില്‍ വലിയ അതിശയമാവുകയാണ്.കാര്‍ബോര്‍ഡ് ഷീറ്റ്, വയര്‍, ബാറ്ററി, സ്വിച്ച് തുടങ്ങിയവ കൊണ്ട് നിര്‍മ്മിച്ച മോക്കിംഗ് റോബോട്ട് തീര്‍ത്തും പാഴ് വസ്തുക്കളുടെ പുനരുപയോഗ സാധ്യതക്ക് കൂടി ഉദാഹരണമാണ്.
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായ ദേവദര്‍ഷ് ,യാദവ് കൃഷ്ണ, മിലന്‍ പി.എം, ഗിരിധര്‍ ശ്യാം എന്നീ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് മോപ്പിംഗ് റോബോട്ട് നിര്‍മ്മിച്ചത്.ഈ കുരുന്നു പ്രതിഭകളെ അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് അഭിനന്ദിച്ചു.





Leave a Reply