May 4, 2026

ഗ്രാമ യാത്ര ഞായറാഴ്ച ആരംഭിക്കും

0
site-psd-643
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ:വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിന്റെ വികസന മുരടിപ്പിനും,അഴിമതിക്കും,സ്വജനപക്ഷപാതത്തിനുമേതിരെ വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി രണ്ട് ദിവസത്തെ ഗ്രാമ യാത്രമറ്റെന്നാള്‍ ഞായറാഴ്ച ആരംഭിക്കും.തരുവണ മുസ്ലിം ലീഗ് ഓഫീസില്‍ ചേര്‍ന്ന പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ഇതിനു അന്തിമ രൂപം നല്‍കി.ഞായറാഴ്ച്ച രാവിലെ കെല്ലൂരില്‍ നിന്നും മണ്ഡലം പ്രസിഡന്റ് സി.പി.മൊയ്ദു ഹാജി പതാക കൈമാറി ആരംഭിക്കുന്ന ഗ്രാമ യാത്ര കാട്ടിച്ചിറക്കല്‍,പീച്ചാംകോട്,കരിങ്ങാരി,കുന്നുമ്മലങ്ങാടി,ആറുവള്‍, പുലിക്കാടു,കട്ടയാട് തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം വൈകുന്നേരം തരുവണയില്‍ സമാപിക്കും.

രണ്ടാം ദിവസത്തെ ജാഥ കണ്ടത്തു വയലില്‍ നിന്നും ആരംഭിച്ചു കട്ടയാട് സിറ്റിയില്‍ സമാപിക്കും.സ്വീകരണ യോഗങ്ങളില്‍ ജില്ലാ,മണ്ഡലം നേതാക്കള്‍ സംസാരിക്കും.യോഗത്തില്‍ പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി അദ്ധ്യക്ഷം വഹിച്ചു.സെക്രെട്ടറി മോയി.എ സ്വാഗതം പറഞ്ഞു.മണ്ഡലം പ്രസിഡന്റ് സി.പി.മൊയ്ദു ഹാജിയോഗം ഉല്‍ഘാടനം ചെയ്തു.സി.സി.അന്ദ്രു ഹാജി,ഉസ്മാന്‍ പള്ളിയാല്‍,എ.കെ.നാസര്‍,കെ.കെ.സി.റഫീഖ്,കൊടുവേരി അമ്മദ്,കെ.എം.അബ്ദുള്ള ഹാജി,മാഡംബള്ളി ശറഫു,സി.സി.അബ്ദുള്ള,പി.കെ.ഉസ്മാന്‍,കാഞ്ഞായി ഇബ്രാഹിം ഹാജി,മോയി കട്ടയാട്,ഈ.വി.സിദീഖ് മുതിര ഇബ്രാഹിം മുസ്ലിയാര്‍,പി.കെ.മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *