May 3, 2026

നാളത്തെ പുല്‍പ്പള്ളി – സുസ്ഥിര വികസിത പുല്‍പ്പള്ളി ജനകീയ വികസന പത്രിക സമര്‍പ്പണം നടത്തി

0
site-psd-645
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുല്‍പ്പള്ളി മേഖലയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് ജനകീയ വികസന പത്രിക 2025 ഗ്രാമപഞ്ചായത്തിനും വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും സമര്‍പ്പിച്ചു.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് പത്രിക സമര്‍പ്പണം ഉദ്ഘാടനം ചെയ്തു.സംഘാടകസമിതി കണ്‍വീനര്‍ കെഎം റജി വികസന നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു.പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ജെ പോള്‍ സിപിഐഎം പ്രതിനിധി മുഹമ്മദ് ഷാഫി സിപിഐപ്രതിനിധി പി.ഡി.സുധീഷ്തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.വിദഗ്ധ സമിതി കണ്‍വീനര്‍ പി.യു.മര്‍ക്കോസ് സ്വാഗതവും ഫോക്കസ് ഗ്രൂപ്പ് കണ്‍വീനര്‍ സ്മിതില്‍ സ്‌കറിയ നന്ദിയും പറഞ്ഞു.

നാളത്തെ പുല്‍പ്പള്ളി സുസ്ഥിര വികസിത പുല്‍പ്പള്ളി എന്ന ലക്ഷ്യം വെച്ചുകൊണ്ട് കഴിഞ്ഞ 29 വര്‍ഷത്തെ ജനകീയസൂത്രണ പദ്ധതിയിലൂടെ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ ഉണ്ടായ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തി വികസന വിടവുകള്‍ കണ്ടെത്തി ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളിലൂടെയും അഭിമുഖങ്ങള്‍ ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ തുടങ്ങിയവയിലൂടെയും രൂപപ്പെടുത്തിയ വികസന നിര്‍ദേശങ്ങള്‍ ആണ് ജനകീയ വികസന പത്രികയില്‍ ഉള്ളത്. അടുത്തുവരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇവ ചര്‍ച്ച ചെയ്യപ്പെടണമെന്നും തുടര്‍ന്നുവരുന്ന ഭരണസമിതി സുസ്ഥിര വികസത പുല്‍പ്പള്ളി എന്ന ലക്ഷ്യം നേടാന്‍ നേതൃത്വം നല്‍കണമെന്നും പരിഷത്ത് ആഗ്രഹിക്കുന്നു
ഹരിതഭവനം പദ്ധതി (കാര്‍ബണ്‍ രഹിത ഭവനം, സൗരോര്‍ജ്ജ ഭവനം ,ഊര്‍ജ്ജ സംരക്ഷിത ഭവനം,ജലസംരക്ഷിത ഭവനം,മാലിന്യമുക്ത ഭവനം ,ഇന്ധനം ജൈവ വാതകം എല്‍പിജി, പോഷകാഹാരം, ശുദ്ധജലം, ഇലക്ട്രിക് വാഹനം )
സ്മാര്‍ട്ട് പുല്‍പ്പള്ളി (സ്മാര്‍ട്ട് സിറ്റി, പുതിയ ബസ്റ്റാന്‍ഡ് ,മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ്, ഓപ്പണ്‍ മാര്‍ക്കറ്റ്, ഷോപ്പിംഗ് കോംപ്ലക്‌സ് , വൃത്തിയുള്ള മത്സ്യ- മാംസ മാര്‍ക്കറ്റ്, പാര്‍ക്ക് – സിമ്മിംഗ് പൂള്‍, പഞ്ചായത്ത് സ്റ്റേഡിയം മികച്ച ബൈപ്പാസ് റോഡുകള്‍, ലിങ്ക് റോഡുകള്‍ സോളാര്‍ തെരുവിളക്കുകള്‍ )അടിസ്ഥാന സൗകര്യങ്ങള്‍ (എല്ലാ സൗകര്യങ്ങളുള്ള ജനറല്‍ ആശുപത്രി ആധുനിക മൃഗാശുപത്രി വിസ്തൃതമായ എംസിഎഫ് ഫയര്‍ സ്റ്റേഷന്‍ ഇലക്ട്രിക് സ്മശാനം ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജ് അല്ലെങ്കില്‍ പോളിടെക്‌നിക്, ഐടിഐ )മാലിന്യം സമ്പത്ത് (ക്ലസ്റ്റര്‍ തലത്തില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുക )ജലസംരക്ഷണം – ചെറു ഡാമുകള്‍ (ദശാംശം മൂന്ന് ടിഎംസി – മണിപ്പുഴ, കടമാന്‍ തോട്, കന്നാരം പുഴ )മണ്ണുജല സംരക്ഷണം, ചെക്ക് ഡാമുകളും കുളങ്ങളും സംരക്ഷിക്കല്‍ , നെല്‍വയല്‍ സംരക്ഷണം ഉത്പാദിനാധിഷ്ഠിത വികസനം – നല്ല കാപ്പി. പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ കിഴങ്ങുകള്‍, കുരുമുളക് വിയറ്റ്‌നാം മോഡല്‍, വിവിധ ഫാമുകള്‍ .

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് എല്ലാ ഉന്നതികളിലും സായാഹ്ന വിദ്യാകേന്ദ്രങ്ങള്‍ -പ്രീ പ്രൈമറികള്‍, ചെറുകിട വ്യവസായ സംരംഭകര്‍ക്ക് ഊന്നല്‍ നല്‍കണം ഫലപ്രദമായി മാര്‍ക്കറ്റിംഗ് സംവിധാനം രൂപപ്പെടുത്തണം ലിംഗ നീതി ഉറപ്പാകണമെങ്കില്‍ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകണം.ജെന്‍ഡര്‍ റിസോര്‍ട്ട് സെന്ററുകള്‍ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, അഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ക്ക് മത്സരപരീക്ഷകളില്‍ പങ്കെടുക്കാന്‍ പരിശീലനം, അയോധനകല പരിശീലന കേന്ദ്രങ്ങള്‍, വാക്കിംഗ് ക്ലബ്ബ് സൈക്കിള്‍ ക്ലബ്ബ്തുടങ്ങിയ വനിതകള്‍ക്കായി ഉണ്ടാകണം. ഭിന്നശേഷി സൗഹൃദ പൊതു ഇടങ്ങള്‍ വാഹനങ്ങള്‍ വിദ്യാലയങ്ങള്‍ തുടങ്ങിയവ യാഥാര്‍ത്ഥ്യമാക്കണം പൊതുവിദ്യാലയത്തില്‍ അവര്‍ക്ക് പഠിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തണം പഞ്ചായത്തില്‍ ഒരു വിദ്യാലയം മാതൃക ഭിന്നശേഷി സ്‌പേസ് സെന്റര്‍ ആക്കുക
പ്രായമാകുന്നവരുടെ കേരളം ആകുന്ന ഈ ഘട്ടത്തില്‍ വയോജനങ്ങളുടെ ക്ഷേമത്തിനായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണം വയോജനങ്ങളുടെ കഴിവുകള്‍ സമൂഹത്തിന് പ്രയോജനപ്പെടുത്താന്‍ പദ്ധതി വേണം പാലിയേറ്റീവ് സംവിധാനം മെച്ചപ്പെടുത്തണം വയോജന പാര്‍ക്കുകള്‍ എല്ലാ വാര്‍ഡുകളിലും സ്ഥാപിക്കാം. എല്ലാലൈബ്രറികളിലും വയോജനങ്ങള്‍ക്ക് പകല്‍വീടുകള്‍ സംവിധാനം ക്രമീകരിക്കുന്നത് സൗകര്യപ്രദം ആയിരിക്കും. കാലാവസ്ഥാ വ്യതിയാനം നന്നായി അനുഭവപ്പെടുന്ന പുല്‍പ്പള്ളി -മുള്ളന്‍കൊല്ലി പ്രദേശത്ത് കാലാവസ്ഥ പഠനത്തിന് ക്ലൈമറ്റ് വളണ്ടിയേഴ്സിനെ നിയമിക്കണം ഓരോ പ്രദേശത്തും മഴമാപിനി സ്ഥാപിച്ച് അളവു രേഖപ്പെടുത്തണം. താപനില അളക്കണം.
വെറ്റ്ഓണ്‍വീല്‍സ് (സഞ്ചരിക്കുന്ന മൃഗാശുപത്രി) പദ്ധതി തുടരുന്നതോടൊപ്പം അഗ്രികള്‍ച്ചര്‍ മൊബൈല്‍ യൂണിറ്റുകള്‍ കൃഷിയിടത്തിലെത്തി സഹായം ഉറപ്പാക്കുന്ന പദ്ധതിയും രൂപീകരിക്കണം ഇങ്ങനെ നിരവധി നിര്‍ദ്ദേശങ്ങള്‍ വികസന പത്രികയില്‍ ഉണ്ട്.ജില്ലാ വികസന സബ് കമ്മിറ്റി കണ്‍വീനര്‍ എം എം ടോമി ചര്‍ച്ചകള്‍ ക്രോഡീകരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *