May 3, 2026

പോക്‌സോ പ്രതിക്ക് തടവും പിഴയും

0
site-psd-652
By ന്യൂസ് വയനാട് ബ്യൂറോ

 

തൊണ്ടര്‍നാട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 11 വര്‍ഷത്തെ തടവും 100000 രൂപ പിഴയും. കുഞ്ഞോം, എടച്ചേരി വീട്ടില്‍ ബാബു (46) വിനെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ ശിക്ഷിച്ചത്. 2021 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം.2021 മാര്‍ച്ച് മാസം മുതല്‍ ജൂലൈമാസം വരെയുള്ള കാലയളവില്‍ പ്രതി പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

അന്നത്തെ തൊണ്ടര്‍നാട് എസ് എച്ച് ഓ ആയിരുന്ന ബിജു ആന്റണി കേസില്‍ ആദ്യാന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് എസ് എച്ച് ഓ ആയി വന്ന പി.ജി രാംജിത്ത് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. പ്രോസിക്ക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത ഹാജരായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *