ലോക സോറിയാസിസ് ദിനാചരണം സംഘടിപ്പിച്ചു
മീനങ്ങാടി :വയനാട് ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കാരച്ചാല്‍ അയ്യപ്പന്‍ മൂല ഊരില്‍ ലോക സോറിയാസിസ് ദിനാചരണം സംഘടിപ്പിച്ചു. ഡോ അരുണ്‍ ബേബി ‘സോറിയാസിസ് രോഗവും, സിദ്ധ പ്രതിവിധികളും, സോറിയാസിസ് അനുബന്ധ രോഗങ്ങളും’എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. ട്രൈബല്‍ പ്രൊമോട്ടര്‍ നിഷ നന്ദി പ്രകാശിപ്പിച്ചു.കോളനിയിലെ കാരണവരായ തട്ടാത്തി, ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റ് അംഗം അരുണ്‍ ജോസ് തുടങ്ങിയവര്‍ സംബന്ധിച്ചു. സിദ്ധ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.





Leave a Reply